Genesis 48:17 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യാക്കോബ് വലതുകൈ എഫ്രയീമിന്‍റെ തലയില്‍ വച്ചത് കണ്ടപ്പോള്‍ യോസേഫിനു നീരസം തോന്നി. എഫ്രയീമിന്‍റെ തലയില്‍നിന്നു മനശ്ശെയുടെ തലയില്‍ വയ്‍ക്കുന്നതിനു യോസേഫ് പിതാവിന്‍റെ കൈ പിടിച്ചുമാറ്റി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അപ്പൻ വലങ്കൈ എഫ്രയീമിന്റെ തലയിൽവെച്ചു എന്നു യോസേഫ് കണ്ടപ്പോൾ അവന്നു അനിഷ്ടം തോന്നി; അപ്പന്റെ കൈ എഫ്രയീമിന്റെ തലയിൽനിന്നു മനശ്ശെയുടെ തലയിൽ മാറ്റിവെപ്പാൻ പിടിച്ചു.
Malayalam 1992 MBSI
അപ്പന്‍ വലങ്കൈ എഫ്രയീമിന്റെ തലയില്‍വെച്ചു എന്നു യോസേഫ് കണ്ടപ്പോള്‍ അവന്നു അനിഷ്ടം തോന്നി; അപ്പന്റെ കൈ എഫ്രയീമിന്റെ തലയില്‍നിന്നു മനശ്ശെയുടെ തലയില്‍ മാറ്റിവെപ്പാന്‍ പിടിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അപ്പൻ വലംകൈ എഫ്രയീമിന്റെ തലയിൽവച്ചു എന്നു യോസേഫ് കണ്ടപ്പോൾ അവന് അനിഷ്ടം തോന്നി; അപ്പന്റെ കൈ എഫ്രയീമിന്റെ തലയിൽനിന്നു മനശ്ശെയുടെ തലയിൽ മാറ്റിവയ്ക്കുവാൻ പിടിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അപ്പന്‍ വലംകൈ എഫ്രയീമിന്‍റെ തലയിൽ വച്ചു എന്നു യോസേഫ് കണ്ടപ്പോള്‍ അവന് അനിഷ്ടം തോന്നി; അപ്പന്റെ കൈ എഫ്രയീമിന്റെ തലയിൽനിന്നു മനശ്ശെയുടെ തലയിൽ മാറ്റി വയ്പാന്‍ പിടിച്ചു.
Malayalam Bible POC-ML 2013
തന്‍െറ പിതാവു വലംകൈ എഫ്രായിമിന്‍െറ തലയില്‍ വച്ചതു ജോസഫിന് ഇഷ്‌ടപ്പെട്ടില്ല. എഫ്രായിമിന്‍െറ തലയില്‍നിന്നുമനാസ്‌സെയുടെ തലയിലേക്കു മാറ്റാന്‍ അവന്‍ പിതാവിന്‍െറ കൈയ്‌ക്കു പിടിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പിതാവു തന്റെ വലങ്കൈ എഫ്രയീമിന്റെ തലയിൽ വെക്കുന്നതു കണ്ടിട്ടു യോസേഫിന് അപ്രീതിയുണ്ടായി; അതുകൊണ്ട് അദ്ദേഹം പിതാവിന്റെ കൈ എഫ്രയീമിന്റെ തലയിൽനിന്നു മനശ്ശെയുടെ തലയിലേക്കു മാറ്റിവെക്കാൻ ആ കൈയിൽ പിടിച്ചു.