Genesis 48:22 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നിന്‍റെ സഹോദരന്മാര്‍ക്കു നല്‌കിയതില്‍ കൂടുതലായി ഞാന്‍ വാളും വില്ലുംകൊണ്ട് അമോര്യരുടെ പക്കല്‍നിന്നു പിടിച്ചെടുത്ത മലഞ്ചരിവും നിനക്കു നല്‌കും.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്റെ വാളും വില്ലുംകൊണ്ടു ഞാൻ അമോര്യരുടെ കയ്യിൽ നിന്നു പിടിച്ചടക്കിയ മലഞ്ചരിവു ഞാൻ നിന്റെ സഹോദരന്മാരുടെ ഓഹരിയിൽ കവിഞ്ഞതായി നിനക്കു തന്നിരിക്കുന്നു.
Malayalam 1992 MBSI
എന്റെ വാളും വില്ലുംകൊണ്ടു ഞാന്‍ അമോര്‍യ്യരുടെ കയ്യില്‍ നിന്നു പിടിച്ചടക്കിയ മലഞ്ചരിവു ഞാന്‍ നിന്റെ സഹോദരന്മാരുടെ ഔഹരിയില്‍ കവിഞ്ഞതായി നിനക്കു തന്നിരിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്റെ വാളും വില്ലുംകൊണ്ട് ഞാൻ അമോര്യരുടെ കൈയിൽനിന്നു പിടിച്ചടക്കിയ മലഞ്ചരിവ് ഞാൻ നിന്റെ സഹോദരന്മാരുടെ ഓഹരിയിൽ കവിഞ്ഞതായി നിനക്കു തന്നിരിക്കുന്നു.”
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്‍റെ വാളും വില്ലുംകൊണ്ട് ഞാന്‍ അമോര്യരുടെ കൈയിൽനിന്നു പിടിച്ചടക്കിയ മലഞ്ചരിവ് ഞാന്‍ നിന്റെ സഹോദരന്മാരുടെ ഓഹരിയിൽ കവിഞ്ഞതായി നിനക്കു തന്നിരിക്കുന്നു.
Malayalam Bible POC-ML 2013
നിന്‍െറ സഹോദരന്‍മാര്‍ക്കു നല്‍കിയ ഓഹരിയെക്കാള്‍ കൂടുതലായി വാളും വില്ലും കൊണ്ട് അമോര്യരുടെ കൈയില്‍നിന്നു ഞാന്‍ പിടിച്ചടക്കിയ ഷെക്കെം നിനക്കു തന്നിരിക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നിന്റെ സഹോദരന്മാരെക്കാൾ കൂടുതലായി, എന്റെ വാളും വില്ലുംകൊണ്ടു ഞാൻ അമോര്യരിൽനിന്ന് പിടിച്ചെടുത്ത മലഞ്ചെരിവു ഞാൻ നിനക്കു തരുന്നു” എന്നു പറഞ്ഞു.