Genesis 48:7 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഞാന്‍ പദ്ദനില്‍നിന്നു വരുന്ന വഴി എഫ്രാത്തിലെത്താന്‍ കുറച്ചുദൂരം മാത്രമുള്ളപ്പോള്‍ കനാന്‍ദേശത്തുവച്ചു നിന്‍റെ അമ്മ റാഹേല്‍ മരിച്ചു. അത് എനിക്ക് തീവ്രദുഃഖമുളവാക്കി; ഞാന്‍ അവളെ എഫ്രാത്തിലേക്കുള്ള വഴിയില്‍ ബേത്‍ലഹേമില്‍ സംസ്കരിക്കുകയും ചെയ്തു.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞാൻ പദ്ദനിൽനിന്നു വരുമ്പോൾ, കനാൻദേശത്തു എഫ്രാത്തിൽ എത്തുവാൻ അല്പം ദൂരം മാത്രമുള്ളപ്പോൾ വഴിയിൽവെച്ചു റാഹേൽ മരിച്ചു; ഞാൻ അവളെ അവിടെ ബേത്ത്ലേഹെം എന്ന എഫ്രാത്തിന്നുള്ള വഴിയരികെ അടക്കം ചെയ്തു.
Malayalam 1992 MBSI
ഞാന്‍ പദ്ദനില്‍നിന്നു വരുമ്പോള്‍, കനാന്‍ ദേശത്തു എഫ്രാത്തില്‍ എത്തുവാന്‍ അല്പം ദൂരം മാത്രമുള്ളപ്പോള്‍ വഴിയില്‍വെച്ചു റാഹേല്‍ മരിച്ചു; ഞാന്‍ അവളെ അവിടെ ബേത്ത്ളേഹെം എന്ന എഫ്രാത്തിന്നുള്ള വഴിയരികെ അടക്കം ചെയ്തു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഞാൻ പദ്ദനിൽനിന്നു വരുമ്പോൾ, കനാൻദേശത്ത് എഫ്രാത്തിൽ എത്തുവാൻ അല്പം ദൂരം മാത്രമുള്ളപ്പോൾ വഴിയിൽവച്ചു റാഹേൽ മരിച്ചു; ഞാൻ അവളെ അവിടെ (ബേത്ത്ലേഹെം എന്ന) എഫ്രാത്തിനുള്ള വഴിയരികെ അടക്കം ചെയ്തു.”
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞാന്‍ പദ്ദനിൽനിന്നു വരുമ്പോള്‍, കനാന്‍ദേശത്ത് എഫ്രാത്തിൽ എത്തുവാന്‍ അല്പം ദൂരം മാത്രമുള്ളപ്പോള്‍ വഴിയിൽവച്ചു റാഹേൽ മരിച്ചു; ഞാന്‍ അവളെ അവിടെ ബേത്‍ലഹേം എന്ന എഫ്രാത്തിനുള്ള വഴിയരികെ അടക്കം ചെയ്തു.
Malayalam Bible POC-ML 2013
ഞാന്‍ പാദാനില്‍നിന്നു പോയപ്പോള്‍, വഴിക്കു കാനാന്‍ ദേശത്തുവച്ച്‌ എന്നെ ദുഃഖത്തിലാഴ്‌ത്തിക്കൊണ്ടു റാഹേല്‍ മരിച്ചു. എഫ്രാത്തായിലെത്താന്‍ കുറച്ചുദൂരം മാത്രമേ ഉണ്ടായിരുന്നുള്ളു. ബേത്‌ലെഹെം എന്നറിയപ്പെടുന്ന എഫ്രാത്തായിലേക്കുള്ള വഴിയില്‍ ഞാന്‍ അവളെ അടക്കി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഞാൻ പദ്ദനിൽനിന്നു മടങ്ങുമ്പോൾ, കനാനിൽനിന്നു ഞങ്ങൾ യാത്ര തുടർന്നുകൊണ്ടിരിക്കെത്തന്നെ, എഫ്രാത്തിൽനിന്ന് അൽപ്പം അകലെ വഴിയിൽവെച്ച്, റാഹേൽ മരിച്ചു. ഞാൻ അവളെ എഫ്രാത്തിലേക്കുള്ള വഴിയുടെ അരികെ (അതായത്, ബേത്ലഹേമിൽ) അടക്കംചെയ്തു.”