Genesis 49:13 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സെബൂലൂന്‍റെ പാര്‍പ്പിടം കടല്‍ക്കര. അവന്‍റെ തീരം കപ്പലുകളുടെ അഭയസങ്കേതം. അവന്‍റെ ദേശം സീദോന്‍വരെ വ്യാപിച്ചിരിക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
സെബൂലൂൻ സമുദ്രതീരത്തു വസിക്കും; അവൻ കപ്പൽതുറമുഖത്തു പാർക്കും; അവന്റെ പാർശ്വം സീദോൻ വരെ ആകും.
Malayalam 1992 MBSI
സെബൂലൂന്‍ സമുദ്രതീരത്തു വസിക്കും; അവന്‍ കപ്പല്‍തുറമുഖത്തു പാര്‍ക്കും; അവന്റെ പാര്‍ശ്വം സീദോന്‍ വരെ ആകും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
സെബൂലൂൻ സമുദ്രതീരത്തു വസിക്കും; അവൻ കപ്പലുകൾക്ക് ഒരു അഭയകേന്ദ്രമായിത്തീരും; അവന്റെ അതിർത്തി സീദോൻ വരെ ആകും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
സെബൂലൂന്‍ സമുദ്രതീരത്തു വസിക്കും; അവന്‍ കപ്പൽത്തുറമുഖത്തു പാര്‍ക്കും; അവന്‍റെ പാര്‍ശ്വം സീദോന്‍വരെ ആകും.
Malayalam Bible POC-ML 2013
സെബുലൂണാകട്ടെ കടല്‍തീരത്തു വസിക്കും. അവന്‍ കപ്പലുകള്‍ക്ക്‌ അഭയകേന്ദ്രമായിരിക്കും. സീദോനായിരിക്കും അവന്‍െറ അതിര്‍ത്തി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“സെബൂലൂൻ കടൽക്കരയിൽ പാർക്കും; അവൻ കപ്പലുകൾക്ക് ഒരു തുറമുഖം; അവന്റെ അതിരുകൾ സീദോൻവരെ വ്യാപിക്കും.