Genesis 49:25 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നിന്‍റെ പിതാവിന്‍റെ ദൈവം നിന്നെ സഹായിക്കും. സര്‍വശക്തനായ ദൈവം മീതെ ആകാശ ത്തില്‍നിന്നുള്ള അനുഗ്രഹങ്ങളാലും താഴെ ആഴങ്ങളില്‍നിന്നുള്ള അനുഗ്രഹങ്ങളാലും നിന്നെ ധന്യനാക്കും; സ്തനങ്ങളുടെയും ഗര്‍ഭാശയത്തിന്‍റെയും അനുഗ്രഹങ്ങള്‍ നിനക്കു നല്‌കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിൻ പിതാവിന്റെ ദൈവത്താൽ - അവൻ നിന്നെ സഹായിക്കും - സർവ്വശക്തനാൽ തന്നേ - അവൻ മീതെ ആകാശത്തിന്റെ അനുഗ്രഹങ്ങളാലും താഴെ കിടക്കുന്ന ആഴത്തിന്റെ അനുഗ്രങ്ങളാലും മുലയുടെയും ഗർഭത്തിന്റെയും അനുഗ്രഹങ്ങളാലും നിന്നെ അനുഗ്രഹിക്കും.
Malayalam 1992 MBSI
നിന്‍ പിതാവിന്റെ ദൈവത്താല്‍ - അവന്‍ നിന്നെ സഹായിക്കും സര്‍വ്വ ശക്തനാല്‍ തന്നേ - അവന്‍ മീതെ ആകാശത്തിന്റെ അനുഗ്രഹങ്ങളാലും താഴെ കിടക്കുന്ന ആഴത്തിന്റെ അനുഗ്രങ്ങളാലും മുലയുടെയും ഗര്‍ഭത്തിന്റെയും അനുഗ്രഹങ്ങളാലും നിന്നെ അനുഗ്രഹിക്കും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നിൻ പിതാവിന്റെ ദൈവത്താൽ അവൻ നിന്നെ സഹായിക്കും സർവ്വശക്തനാൽ തന്നെ അവൻ മീതെ ആകാശത്തിന്റെ അനുഗ്രഹങ്ങളാലും താഴെ കിടക്കുന്ന ആഴത്തിന്റെ അനുഗ്രഹങ്ങളാലും മുലയുടെയും ഗർഭത്തിന്റെയും അനുഗ്രഹങ്ങളാലും നിന്നെ അനുഗ്രഹിക്കും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിന്‍ പിതാവിന്‍റെ ദൈവത്താൽ - അവന്‍ നിന്നെ സഹായിക്കും- സര്‍വശക്തനാൽ തന്നെ -അവന്‍ മീതെ ആകാശത്തിന്‍റെ അനുഗ്രഹങ്ങളാലും താഴെ കിടക്കുന്ന ആഴത്തിന്‍റെ അനുഗ്രഹങ്ങളാലും മുലയുടെയും ഗര്‍ഭത്തിന്‍റെയും അനുഗ്രഹങ്ങളാലും നിന്നെ അനുഗ്രഹിക്കും.
Malayalam Bible POC-ML 2013
നിന്‍െറ പിതാവിന്‍െറ ദൈവം നിനക്കു തുണയായിരിക്കും. സര്‍വശക്‌തനായ ദൈവം നിന്നെ അ നുഗ്രഹിക്കും. മുകളിലുള്ള ആകാശത്തിന്‍െറയും കീഴിലുള്ള ആഴത്തിന്‍െറയും ഉദരത്തിന്‍െറയും മാറിടത്തിന്‍െറയും അനുഗ്രഹങ്ങള്‍ നിനക്കുണ്ടാവട്ടെ!
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നിന്റെ പിതാവിന്റെ ദൈവം നിന്നെ സഹായിക്കും; സർവശക്തൻ നിന്നെ അനുഗ്രഹിക്കും. മീതേ ആകാശത്തിന്റെ അനുഗ്രഹങ്ങളാലും ആഴത്തിൽ കിടക്കുന്ന ആഴിയുടെ അനുഗ്രഹങ്ങളാലും, മുലയുടെയും ഗർഭത്തിന്റെയും അനുഗ്രഹങ്ങളാലുംതന്നെ.