Genesis 49:26 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നിന്‍റെ പിതാവിന്‍റെ അനുഗ്രഹങ്ങള്‍ ശാശ്വത ഗിരിനിരകളെക്കാള്‍ കരുത്തുറ്റതാണ്. അവ യോസേഫിന്‍റെ ശിരസ്സില്‍, സഹോദരന്മാരില്‍ ഉല്‍ക്കൃഷ്ടനായവന്‍റെ നെറുകയില്‍ ആവസിക്കട്ടെ.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിൻ പിതാവിന്റെ അനുഗ്രഹങ്ങൾ എൻ ജനകന്മാരുടെ അനുഗ്രഹങ്ങൾക്കു മീതെ ശാശ്വതഗിരികളുടെ അറ്റത്തോളം പ്രബലപ്പെട്ടു. അവ യോസേഫിന്റെ തലയിലും തന്റെ സഹോദരന്മാരിൽ പ്രഭുവായവന്റെ നെറുകയിലും വരും.
Malayalam 1992 MBSI
നിന്‍ പിതാവിന്റെ അനുഗ്രഹങ്ങള്‍ എന്‍ ജനകന്മാരുടെ അനുഗ്രഹങ്ങള്‍ക്കു മീതെ ശാശ്വതഗിരികളുടെ അറ്റത്തോളം പ്രബലപ്പെട്ടു. അവ യോസേഫിന്റെ തലയിലും തന്റെ സഹോദരന്മാരില്‍ പ്രഭുവായവന്റെ നെറുകയിലും വരും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നിൻ പിതാവിന്റെ അനുഗ്രഹങ്ങൾ എൻ ജനകന്മാരുടെ അനുഗ്രഹങ്ങൾക്കു മീതെ ശാശ്വതഗിരികളുടെ അറ്റത്തോളം പ്രബലപ്പെട്ടു. അവ യോസേഫിന്റെ തലയിലും തന്റെ സഹോദരന്മാരിൽ പ്രഭുവായവന്റെ നെറുകയിലും വരും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിന്‍ പിതാവിന്‍റെ അനുഗ്രഹങ്ങള്‍ എന്‍ ജനകന്മാരുടെ അനുഗ്രഹങ്ങള്‍ക്കു മീതെ ശാശ്വതഗിരികളുടെ അറ്റത്തോളം പ്രബലപ്പെട്ട് അവ യോസേഫിന്‍റെ തലയിലും തന്‍റെ സഹോദരന്മാരിൽ പ്രഭുവായവന്‍റെ നെറുകയിലും വരും.
Malayalam Bible POC-ML 2013
നിന്‍െറ പിതാവിന്‍െറ അനുഗ്രഹങ്ങള്‍ നിത്യപര്‍വതങ്ങളുടെ ഒൗദാര്യത്തെക്കാളും ശാശ്വത ഗിരികളുടെ അനുഗ്രഹങ്ങളെക്കാളും ശക്‌തങ്ങളാണ്‌. അവ ജോസഫിന്‍െറ ശിരസ്‌സില്‍, തന്‍െറ സഹോദരരില്‍നിന്നു വേര്‍പെട്ടിരുന്നവന്‍െറ മൂര്‍ധാവില്‍ വര്‍ഷിക്കപ്പെടട്ടെ.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നിന്റെ പിതാവിന്റെ അനുഗ്രഹങ്ങൾ പുരാതന പർവതങ്ങളുടെ അനുഗ്രഹങ്ങളെക്കാളും ശാശ്വതഗിരികളുടെ സമ്പത്തിനെക്കാളും വിശിഷ്ടമത്രേ. ഇവയെല്ലാം യോസേഫിന്റെ ശിരസ്സിൽ, തന്റെ സഹോദരന്മാരുടെ ഇടയിൽ പ്രഭുവായവന്റെ നെറ്റിയിൽ ആവസിക്കട്ടെ.