Genesis 49:6 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്‍റെ മനസ്സ് അവരുടെ ആലോചനയില്‍ പങ്കുചേരാതിരിക്കട്ടെ; എന്‍റെ ഹൃദയം അവരുടെ കൂട്ടത്തില്‍ ചേരാതിരിക്കട്ടെ. കോപംകൊണ്ട് അവര്‍ മനുഷ്യരെ കൊല്ലുന്നു. അവരുടെ ദുശ്ശാഠ്യത്തില്‍ അവര്‍ കൂറ്റന്മാരുടെ കുതിഞരമ്പു വെട്ടി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എൻ ഉള്ളമേ, അവരുടെ മന്ത്രണത്തിൽ കൂടരുതേ; എൻ മനമേ, അവരുടെ യോഗത്തിൽ ചേരരുതേ; തങ്ങളുടെ കോപത്തിൽ അവർ പുരുഷന്മാരെ കൊന്നു; തങ്ങളുടെ ശാഠ്യത്തിൽ കൂറ്റന്മാരുടെ വരിയുടെച്ചു.
Malayalam 1992 MBSI
എന്‍ ഉള്ളമേ, അവരുടെ മന്ത്രണത്തില്‍ കൂടരുതേ; എന്‍ മനമേ, അവരുടെ യോഗത്തില്‍ ചേരരുതേ; തങ്ങളുടെ കോപത്തില്‍ അവര്‍ പുരുഷന്മാരെ കൊന്നു; തങ്ങളുടെ ശാഠ്യത്തില്‍ കൂറ്റന്മാരുടെ വരിയുടെച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എൻ ഉള്ളമേ, അവരുടെ ഗൂഢാലോചനകളിൽ കൂടരുതേ; എൻ മനമേ, അവരുടെ യോഗത്തിൽ ചേരരുതേ; അവരുടെ കോപത്തിൽ അവർ പുരുഷന്മാരെ കൊന്നു; അവരുടെ ശാഠ്യത്തിൽ അവർ കാളകളുടെ വരിയുടച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നുള്ളമേ, അവരുടെ മന്ത്രണത്തിൽ കൂടരുതേ; എന്‍ മനമേ, അവരുടെ യോഗത്തിൽ ചേരരുതേ; തങ്ങളുടെ കോപത്തിൽ അവര്‍ പുരുഷന്മാരെ കൊന്നു; തങ്ങളുടെ ശാഠ്യത്തിൽ കൂറ്റന്മാരുടെ വരിയുടച്ചു.
Malayalam Bible POC-ML 2013
അവരുടെ ഗൂഢാലോചനകളില്‍ എന്‍െറ മനസ്‌സു പങ്കുകൊള്ളാതിരിക്കട്ടെ! അവരുടെ സമ്മേളനത്തില്‍ എന്‍െറ ആത്‌മാവു പങ്കുചേരാതിരിക്കട്ടെ! എന്തെന്നാല്‍, തങ്ങളുടെ കോപത്തില്‍ അവര്‍ മനുഷ്യരെ കൊന്നു. ക്രൂരതയില്‍ അവര്‍ കാളകളുടെ കുതിഞരമ്പു വെട്ടി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്റെ ഉള്ളം അവരുടെ ആലോചനയിൽ കൂടാതിരിക്കട്ടെ. എന്റെ ഹൃദയം അവരുടെ കൂട്ടത്തിൽ ചേരാതിരിക്കട്ടെ. തങ്ങളുടെ ക്രോധത്തിൽ അവർ മനുഷ്യരെ കൊന്നു; ക്രൂരതയിൽ അവർ കാളകളുടെ കുതിഞരമ്പു വെട്ടി.