Genesis 50:10 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യോര്‍ദ്ദാനു കിഴക്കുള്ള അത്താദിലെ മെതിക്കളത്തില്‍ എത്തിയപ്പോള്‍ അവര്‍ വളരെ ഉച്ചത്തില്‍ വിലപിച്ചു; ഈ വിലാപം ഏഴുദിവസം നീണ്ടുനിന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ യോർദ്ദാന്നക്കരെയുള്ള ഗോരെൻ-ആതാദിൽ എത്തിയപ്പോൾ അവിടെവെച്ചു എത്രയും ഗൗരവമായ പ്രലാപം കഴിച്ചു; ഇങ്ങനെ അവൻ ഏഴു ദിവസം തന്റെ അപ്പനെക്കുറിച്ചു വിലാപം കഴിച്ചു.
Malayalam 1992 MBSI
അവര്‍ യോര്‍ദ്ദാന്നക്കരെയുള്ള ഗോരെന്‍ -ആതാദില്‍ എത്തിയപ്പോള്‍ അവിടെവെച്ചു എത്രയും ഗൌരവമായ പ്രലാപം കഴിച്ചു; ഇങ്ങനെ അവന്‍ ഏഴു ദിവസം തന്റെ അപ്പനെക്കുറിച്ചു വിലാപം കഴിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവർ യോർദ്ദാനക്കരെയുള്ള ആതാദിലെ മെതികളത്തിൽ എത്തിയപ്പോൾ അവിടെവച്ച് വളരെ നേരം ഉറക്കെ വിലാപം കഴിച്ചു; ഇങ്ങനെ അവൻ ഏഴു ദിവസം തന്റെ അപ്പനെക്കുറിച്ചു വിലാപം കഴിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവര്‍ യോര്‍ദ്ദാനക്കരെയുള്ള ഗോരെന്‍ - ആതാദിൽ എത്തിയപ്പോള്‍ അവിടെവച്ച് എത്രയും ഗൗരവമായ പ്രലാപം കഴിച്ചു; ഇങ്ങനെ അവന്‍ ഏഴു ദിവസം തന്റെ അപ്പനെക്കുറിച്ചു വിലാപം കഴിച്ചു.
Malayalam Bible POC-ML 2013
ജോര്‍ദാന് അക്കരെയുള്ള അത്താദിലെ മെതിസ്‌ഥലത്തെത്തിയപ്പോള്‍ അവര്‍ ഉച്ചത്തില്‍ വിലപിച്ചു. അവന്‍ ഏഴുദിവസം പിതാവിനെയോര്‍ത്തു വിലപിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവർ യോർദാനു സമീപമുള്ള ആതാദ് മെതിക്കളത്തിൽ എത്തിയപ്പോൾ ഉച്ചത്തിൽ വളരെ സങ്കടത്തോടെ വിലപിച്ചു; അവിടെ യോസേഫ് തന്റെ പിതാവിനുവേണ്ടി ഏഴുദിവസത്തെ വിലാപകാലം ആചരിച്ചു.