Genesis 50:25 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അപ്പോള്‍ നിങ്ങള്‍ എന്‍റെ അസ്ഥികള്‍കൂടെ ഇവിടെനിന്നു കൊണ്ടുപോകണം.” അതനുസരിച്ച് യോസേഫ് ഇസ്രായേല്‍മക്കളെക്കൊണ്ടു സത്യം ചെയ്യിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ദൈവം നിങ്ങളെ സന്ദർശിക്കുമ്പോൾ നിങ്ങൾ എന്റെ അസ്ഥികളെ ഇവിടെനിന്നു കൊണ്ടുപോകേണമെന്നു പറഞ്ഞു യോസേഫ് യിസ്രായേൽമക്കളെക്കൊണ്ടു സത്യം ചെയ്യിച്ചു.
Malayalam 1992 MBSI
ദൈവം നിങ്ങളെ സന്ദര്‍ശിക്കുമ്പോള്‍ നിങ്ങള്‍ എന്റെ അസ്ഥികളെ ഇവിടെനിന്നു കൊണ്ടുപോകേണമെന്നു പറഞ്ഞു യോസേഫ് യിസ്രായേല്‍മക്കളെക്കൊണ്ടു സത്യം ചെയ്യിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
“ദൈവം നിങ്ങളെ സന്ദർശിക്കുമ്പോൾ നിങ്ങൾ എന്റെ അസ്ഥികളെ ഇവിടെനിന്നു കൊണ്ടുപോകണം” എന്നു പറഞ്ഞ് യോസേഫ് യിസ്രായേൽമക്കളെക്കൊണ്ടു സത്യം ചെയ്യിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ദൈവം നിങ്ങളെ സന്ദര്‍ശിക്കുമ്പോള്‍ നിങ്ങള്‍ എന്റെ അസ്ഥികളെ ഇവിടെനിന്നു കൊണ്ടുപോകേണമെന്നു പറഞ്ഞ്, യോസേഫ് യിസ്രായേൽമക്കളെക്കൊണ്ടു സത്യം ചെയ്യിച്ചു.
Malayalam Bible POC-ML 2013
ദൈവം നിങ്ങളെ സന്ദര്‍ശിക്കുമ്പോള്‍, നിങ്ങള്‍ എന്‍െറ അവശിഷ്‌ടങ്ങള്‍ ഇവിടെനിന്നുകൊണ്ടു പോകണം, എന്നു തന്‍െറ സഹോദരന്‍മാരോടു പറഞ്ഞ് ജോസഫ് അവരെക്കൊണ്ടു പ്രതിജ്‌ഞ ചെയ്യിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ദൈവം നിങ്ങളെ സന്ദർശിക്കുമ്പോൾ നിങ്ങൾ എന്റെ അസ്ഥികൾ ഈ സ്ഥലത്തുനിന്ന് എടുത്തുകൊണ്ടുപോകണം,” എന്നു പറഞ്ഞ് യോസേഫ് ഇസ്രായേലിന്റെ പുത്രന്മാരെക്കൊണ്ട് ശപഥംചെയ്യിച്ചു.