Genesis 7:16 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ദൈവം കല്പിച്ചതുപോലെ എല്ലാ ജന്തുക്കളെയും ആണും പെണ്ണുമായിട്ടാണ് പ്രവേശിപ്പിച്ചത്. അതിനുശേഷം സര്‍വേശ്വരന്‍ വാതില്‍ അടച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ദൈവം അവനോടു കല്പിച്ചതുപോലെ അകത്തു കടന്നവ സർവ്വജഡത്തിൽനിന്നും ആണും പെണ്ണുമായി കടന്നു; യഹോവ വാതിൽ അടെച്ചു.
Malayalam 1992 MBSI
ദൈവം അവനോടു കല്പിച്ചതുപോലെ അകത്തുകടന്നവ സര്‍വ്വജഡത്തില്‍നിന്നും ആണും പെണ്ണുമായി കടന്നു; യഹോവ വാതില്‍ അടെച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ദൈവം നോഹയോട് കല്പിച്ചതുപോലെ അകത്തു പ്രവേശിച്ചവ സർവ്വജീവികളിൽനിന്നും ആണും പെണ്ണുമായി പ്രവേശിച്ചു; യഹോവ വാതിൽ അടച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ദൈവം അവനോടു കല്പിച്ചതുപോലെ അകത്തു കടന്നവ സര്‍വജഡത്തിൽനിന്നും ആണും പെണ്ണുമായി കടന്നു; യഹോവ വാതിൽ അടച്ചു.
Malayalam Bible POC-ML 2013
സകല ജീവജാലങ്ങളും, നോഹയോടു ദൈവം കല്‍പിച്ചിരുന്നതുപോലെ, ആണും പെണ്ണുമായാണ്‌ അകത്തു കടന്നത്‌. കര്‍ത്താവു നോഹയെപെട്ടകത്തിലടച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ദൈവം നോഹയോടു കൽപ്പിച്ചതനുസരിച്ച്, ആണും പെണ്ണുമായിട്ടാണ് സകലജീവികളും പെട്ടകത്തിൽവന്നു കയറിയത്. അതിനുശേഷം യഹോവ അവരെ ഉള്ളിലാക്കി വാതിൽ അടച്ചു.