Genesis 9:16 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
വില്ല് മേഘങ്ങളില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ ഞാന്‍ അതു കാണുകയും ഞാനും ഭൂമിയിലുള്ള സകല ജീവജാലങ്ങളും തമ്മില്‍ എന്നേക്കുമായി ഏര്‍പ്പെടുത്തിയിട്ടുള്ള ഉടമ്പടി ഓര്‍ക്കുകയും ചെയ്യും.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
വില്ലു മേഘത്തിൽ ഉണ്ടാകും; ദൈവവും ഭൂമിയിലെ സർവ്വജഡവുമായ സകലജീവികളും തമ്മിൽ എന്നേക്കുമുള്ള നിയമം ഓർക്കേണ്ടതിന്നു ഞാൻ അതിനെ നോക്കും.
Malayalam 1992 MBSI
വില്ലു മേഘത്തില്‍ ഉണ്ടാകും; ദൈവവും ഭൂമിയിലെ സര്‍വ്വ ജഡവുമായ സകല ജീവികളും തമ്മില്‍ എന്നേക്കുമുള്ള നിയമം ഔര്‍ക്കേണ്ടതിന്നു ഞാന്‍ അതിനെ നോക്കും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
വില്ല് മേഘത്തിൽ ഉണ്ടാകും; ദൈവവും ഭൂമിയിലെ സർവ്വജഡവുമായ സകലജീവികളും തമ്മിൽ എന്നേക്കുമുള്ള ഉടമ്പടി ഓർക്കേണ്ടതിന് ഞാൻ അതിനെ നോക്കും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
വില്ല് മേഘത്തിൽ ഉണ്ടാകും; ദൈവവും ഭൂമിയിലെ സര്‍വജഡവുമായ സകല ജീവികളും തമ്മിൽ എന്നേക്കുമുള്ള നിയമം ഓര്‍ക്കേണ്ടതിനു ഞാന്‍ അതിനെ നോക്കും.
Malayalam Bible POC-ML 2013
മേഘങ്ങളില്‍ മഴവില്ലു തെളിയുമ്പോള്‍ ഭൂമുഖത്തുള്ള എല്ലാ ജീവജാലങ്ങളുമായി ചെയ്‌ത എന്നേക്കുമുള്ള ഉടമ്പടി ഞാനോര്‍ക്കും. ദൈവം നോഹയോട് അരുളിച്ചെയ്‌തു:
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
മേഘങ്ങളിൽ വില്ല് പ്രത്യക്ഷപ്പെടുമ്പോഴെല്ലാം ഞാൻ അതു കാണുകയും ദൈവവും ഭൂമിയിലെ സകലജീവികളുമായുള്ള ശാശ്വതമായ ഉടമ്പടി ഓർക്കുകയും ചെയ്യും.