Habakkuk 1:13 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
തിന്മകള്‍ കാണാനരുതാത്തവിധം നിര്‍മല ദൃഷ്‍ടിയുള്ളവനും അകൃത്യം നോക്കി നില്‌ക്കാത്തവനുമായ അവിടുന്നു ദ്രോഹം ചെയ്യുന്നവരെ നോക്കിക്കൊണ്ടിരിക്കുന്നത് എന്ത്? ദുഷ്ടന്‍ തന്നെക്കാള്‍ നീതിമാനായവനെ നശിപ്പിക്കുന്നതു കണ്ട് അങ്ങു മൗനം ദീക്ഷിക്കുന്നതും എന്ത്?
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ദോഷം കണ്ടുകൂടാതവണ്ണം നിർമ്മലദൃഷ്ടിയുള്ളവനും പീഡനം കാണ്മാൻ കഴിയാത്തവനുമായുള്ളോവേ, ദ്രോഹം പ്രവർത്തിക്കുന്നവരെ നീ വെറുതെ നോക്കുന്നതും ദുഷ്ടൻ തന്നിലും നീതിമാനായവനെ വിഴുങ്ങുമ്പോൾ
Malayalam 1992 MBSI
ദോഷം കണ്ടുകൂടാതവണ്ണം നിര്‍മ്മലദൃഷ്ടിയുള്ളവനും പീഡനം കാണ്മാന്‍ കഴിയാത്തവനുമായുള്ളോവേ, ദ്രോഹം പ്രവര്‍ത്തിക്കുന്നവരെ നീ വെറുതെ നോക്കുന്നതും ദുഷ്ടന്‍ തന്നിലും നീതിമാനായവനെ വിഴുങ്ങുമ്പോള്‍
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നിർമ്മലമായ അങ്ങയുടെ കണ്ണുകളാൽ ദോഷം കാണുവാൻ സാധ്യമല്ല. അങ്ങയ്ക്ക് പീഡനം സഹിക്കുവാൻ കഴിയുകയുമില്ല. ദ്രോഹം പ്രവർത്തിക്കുന്നവരെ അങ്ങ് വെറുതെ നോക്കുന്നത് എന്തിന്? ദുഷ്ടൻ തന്നിലും നീതിമാനായവനെ വിഴുങ്ങുമ്പോൾ
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ദോഷം കണ്ടുകൂടാതവണ്ണം നിര്‍മ്മലദൃഷ്‍ടിയുള്ളവനും പീഡനം കാണ്‍മാന്‍ കഴിയാത്തവനുമായുള്ളോവേ, ദ്രോഹം പ്രവര്‍ത്തിക്കുന്നവരെ നീ വെറുതേ നോക്കുന്നതും ദുഷ്ടന്‍ തന്നിലും നീതിമാനായവനെ വിഴുങ്ങുമ്പോള്‍ നീ മിണ്ടാതിരിക്കുന്നതും
Malayalam Bible POC-ML 2013
അങ്ങയുടെ കണ്ണുകള്‍ തിന്‍മ ദര്‍ശിക്കാന്‍ അനുവദിക്കാത്തവിധം പരിശുദ്‌ധമാണല്ലോ. അകൃത്യംനോക്കിനില്‍ക്കാന്‍ അങ്ങേക്കു കഴിയുകയില്ല. അവിശ്വസ്‌തരായ മനുഷ്യരെ അങ്ങ്‌ കടാക്‌ഷിക്കുന്നതും ദുഷ്‌ടന്‍ തന്നെക്കാള്‍ നീതിമാനായ മനുഷ്യനെ വിഴുങ്ങുന്നതും കണ്ടിട്ട്‌ അങ്ങ്‌ മൗനംദീക്‌ഷിക്കുന്നതും എന്തുകൊണ്ട്‌?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ദോഷം കണ്ടുകൂടാത്തവണ്ണം പരിശുദ്ധമായ കണ്ണുകൾ ഉള്ളവനാണല്ലോ അങ്ങ്; തെറ്റിനെ സഹിക്കുന്നവനുമല്ലല്ലോ. അങ്ങനെയെങ്കിൽ അങ്ങ് ദ്രോഹികളെ സഹിക്കുന്നതെന്ത്? തങ്ങളെക്കാൾ നീതിമാന്മാരെ ദുഷ്ടർ വിഴുങ്ങിക്കളയുമ്പോൾ അവിടന്നു നിശ്ശബ്ദനായിരിക്കുന്നതെന്ത്?