Habakkuk 1:16 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവര്‍ തങ്ങളുടെ വലകള്‍ക്കു ബലിപൂജ നടത്തുന്നു; കോരുവലകള്‍ക്കു ധൂപം കാട്ടുന്നു. അവകൊണ്ടാണല്ലോ അവര്‍ സമൃദ്ധിയില്‍ കഴിയുന്നതും വിശിഷ്ടഭോജ്യങ്ങള്‍ ഭുജിക്കുന്നതും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതു ഹേതുവായി അവൻ തന്റെ വലെക്കു ബലികഴിക്കുന്നു; കോരുവലെക്കു ധൂപം കാട്ടുന്നു; അവയാലല്ലോ അവന്റെ ഓഹരി പുഷ്ടിയുള്ളതും അവന്റെ ആഹാരം പൂർത്തിയുള്ളതുമായ്തീരുന്നതു.
Malayalam 1992 MBSI
അതു ഹേതുവായി അവന്‍ തന്റെ വലെക്കു ബലികഴിക്കുന്നു; കോരുവലെക്കു ധൂപം കാട്ടുന്നു; അവയാലല്ലോ അവന്റെ ഔഹരി പുഷ്ടിയുള്ളതും അവന്റെ ആഹാരം പൂര്‍ത്തിയുള്ളതുമായ്തീരുന്നതു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അതുകാരണം അവൻ തങ്ങളുടെ വലയ്ക്ക് ബലികഴിക്കുന്നു; കോരുവലയ്ക്ക് ധൂപം കാട്ടുന്നു; കാരണം അവയാൽ അല്ലയോ അവരുടെ ഓഹരി പുഷ്ടിയുള്ളതും അവരുടെആഹാരം പൂര്‍ത്തിയുള്ളതുമായി തീരുന്നത്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അതു ഹേതുവായി അവന്‍ തന്‍റെ വലയ്ക്കു ബലികഴിക്കുന്നു; കോരുവലയ്ക്ക് ധൂപം കാട്ടുന്നു; അവയാലല്ലോ അവന്റെ ഓഹരി പുഷ്ടിയുള്ളതും അവന്റെ ആഹാരം പൂര്‍ത്തിയുള്ളതുമായിത്തീരുന്നത്.
Malayalam Bible POC-ML 2013
തന്നിമിത്തം അവന്‍ തന്‍െറ വലയ്‌ക്കു ബലികളും തന്‍െറ കോരുവലയ്‌ക്കു ധൂപവും അര്‍പ്പിക്കുന്നു. അവ മൂലമാണല്ലോ അവന്‍ സമൃധിയില്‍ കഴിയുന്നതും സമ്പന്നമായി ആഹാരം കഴിക്കുന്നതും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതുകൊണ്ട് അവൻ തന്റെ വലയ്ക്കും ബലിയർപ്പിക്കുന്നു കോരുവലയ്ക്കു ധൂപംകാട്ടുന്നു. തന്റെ വല മുഖാന്തരം അവൻ ആഡംബരത്തിൽ ജീവിക്കുകയും ഏറ്റവും രുചികരമായ ഭക്ഷണം ആസ്വദിക്കുകയും ചെയ്യുന്നു.