Habakkuk 1:8 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവരുടെ കുതിരകള്‍ക്കു പുള്ളിപ്പുലിയെക്കാള്‍ വേഗതയും ഇരതേടുന്ന ചെന്നായെക്കാള്‍ ക്രൂരതയുമുണ്ട്. അവരുടെ അശ്വാരൂഢര്‍ വിദൂരത്തുനിന്നു പാഞ്ഞുവരുന്നു; ഇരയെ റാഞ്ചുന്ന കഴുകനെപ്പോലെ അതിശീഘ്രം അവര്‍ പറന്നുവരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവരുടെ കുതിരകൾ പുള്ളിപ്പുലികളെക്കാൾ വേഗതയും വൈകുന്നേരത്തെ ചെന്നായ്ക്കളെക്കാൾ ഉഗ്രതയുമുള്ളവ; അവരുടെ കുതിരച്ചേവകർ ഗർവ്വിച്ചോടിക്കുന്നു; അവരുടെ കുതിരച്ചേവകർ ദൂരത്തുനിന്നു വരുന്നു; തിന്നുവാൻ ബദ്ധപ്പെടുന്ന കഴുകനെപ്പോലെ അവർ പറന്നുവരുന്നു.
Malayalam 1992 MBSI
അവരുടെ കുതിരകള്‍ പുള്ളിപ്പുലികളെക്കാള്‍ വേഗതയും വൈകുന്നേരത്തെ ചെന്നായ്ക്കളെക്കാള്‍ ഉഗ്രതയുമുള്ളവ; അവരുടെ കുതിരച്ചേവകര്‍ ഗര്‍വ്വിച്ചോടിക്കുന്നു; അവരുടെ കുതിരച്ചേവകര്‍ ദൂരത്തുനിന്നു വരുന്നു; തിന്നുവാന്‍ ബദ്ധപ്പെടുന്ന കഴുകനെപ്പോലെ അവര്‍ പറന്നു വരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവരുടെ കുതിരകൾ പുള്ളിപ്പുലികളെക്കാൾ വേഗതയും വൈകുന്നേരത്തെ ചെന്നായ്ക്കളെക്കാൾ ക്രൂരതയുമുള്ളവ; അവരുടെ കുതിരച്ചേവകർ ഗർവ്വോടെ ഓടിക്കുന്നു; അവരുടെ കുതിരച്ചേവകർ ദൂരത്തുനിന്ന് വരുന്നു; ഇരയെ പിടിക്കുവാൻ ബദ്ധപ്പെടുന്ന കഴുകനെപ്പോലെ അവർ പറന്നുവരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവരുടെ കുതിരകള്‍ പുള്ളിപ്പുലികളെക്കാള്‍ വേഗതയും വൈകുന്നേരത്തെ ചെന്നായ്ക്കളെക്കാള്‍ ഉഗ്രതയുമുള്ളവ; അവരുടെ കുതിരച്ചേവകര്‍ ഗര്‍വിച്ചോടിക്കുന്നു; അവരുടെ കുതിരച്ചേവകര്‍ ദൂരത്തുനിന്നു വരുന്നു; തിന്നുവാന്‍ ബദ്ധപ്പെടുന്ന കഴുകനെപ്പോലെ അവര്‍ പറന്നുവരുന്നു.
Malayalam Bible POC-ML 2013
അവരുടെ കുതിരകള്‍ക്കു പുള്ളിപ്പുലികളെക്കാള്‍ വേഗതയുണ്ട്‌. അവയ്‌ക്ക്‌ ഇരതേടുന്ന ചെന്നായെക്കാള്‍ ഭീകരതയുണ്ട്‌. അവരുടെ കുതിരപ്പടയാളികള്‍ ഗര്‍വോടെ മുന്നേറുന്നു. അവരുടെ കുതിരപ്പടയാളികള്‍ വിദൂരത്തുനിന്നു വരുന്നു. ഇരയെ വിഴുങ്ങാന്‍ വെമ്പല്‍കൊള്ളുന്ന കഴുകനെപ്പോലെ അവര്‍ പറന്നടുക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവരുടെ കുതിരകൾ പുള്ളിപ്പുലികളെക്കാൾ വേഗമുള്ളവ, സന്ധ്യക്കിറങ്ങുന്ന ചെന്നായ്ക്കളെക്കാൾ ക്രൂരതയുള്ളവ. അവരുടെ കുതിരപ്പട ഗർവത്തോടെ പോകുന്നു; അവരുടെ കുതിരച്ചേവകർ വിദൂരത്തുനിന്നു വരുന്നു. ഇരതേടുന്ന കഴുകനെപ്പോലെ അവർ പറക്കുന്നു,