Habakkuk 2:1 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഞാന്‍ കാവല്‍ഗോപുരത്തില്‍ നില്‌ക്കും; അവിടുന്ന് എന്നോട് എന്ത് അരുളിച്ചെയ്യുമെന്നും എന്‍റെ ആവലാതിയെക്കുറിച്ച് എന്തു മറുപടി നല്‌കുമെന്നും അറിയാന്‍ ഞാന്‍ നോക്കിക്കൊണ്ടിരിക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞാൻ കൊത്തളത്തിൽനിന്നു കാവൽകാത്തുകൊണ്ടു: അവൻ എന്നോടു എന്തരുളിച്ചെയ്യും എന്നും എന്റെ ആവലാധിസംബന്ധിച്ചു ഞാൻ എന്തുത്തരം പറയേണ്ടു എന്നും കാണേണ്ടതിന്നു ദൃഷ്ടിവെക്കും.
Malayalam 1992 MBSI
ഞാന്‍ കൊത്തളത്തില്‍നിന്നു കാവല്‍കാത്തുകൊണ്ടുഅവന്‍ എന്നോടു എന്തരുളിച്ചെയ്യും എന്നും എന്റെ ആവലാധിസംബന്ധിച്ചു ഞാന്‍ എന്തുത്തരം പറയേണ്ടു എന്നും കാണേണ്ടതിന്നു ദൃഷ്ടിവേക്കും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഞാൻ എന്റെ കാവൽഗോപുരത്തിൽ നിലയുറപ്പിക്കും. യഹോവ എന്നോട് എന്ത് അരുളിച്ചെയ്യും എന്നും എന്റെ ആവലാതിയെക്കുറിച്ച് അവിടുന്ന് എന്ത് ഉത്തരം നൽകുമെന്നും അറിയാൻ ഞാൻ കാത്തിരിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞാന്‍ കൊത്തളത്തിൽനിന്നു കാവൽ കാത്തുകൊണ്ട്: അവന്‍ എന്നോട് എന്തരുളിച്ചെയ്യും എന്നും എന്‍റെ ആവലാതി സംബന്ധിച്ചു ഞാന്‍ എന്തുത്തരം പറയേണ്ടൂ എന്നും കാണേണ്ടതിനു ദൃഷ്‍ടിവയ്ക്കും.
Malayalam Bible POC-ML 2013
ഞാന്‍ എന്‍െറ കാവല്‍ഗോപുരത്തില്‍ നിലയുറപ്പിക്കും. അവിടുന്ന്‌ എന്നോട്‌ എന്തു പറയുമെന്നും, എന്‍െറ ആവലാതിയെക്കുറിച്ച്‌ അവിടുന്ന്‌ എന്തു മറുപടി നല്‍്‌കുമെന്നും അറിയാന്‍ ഞാന്‍ കാത്തിരിക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഞാൻ എന്റെ കൊത്തളങ്ങളിൽ കാവൽനിൽക്കും, കോട്ടമതിലിനു മുകളിൽത്തന്നെ ഞാൻ നിൽക്കും; അവൻ എന്നോടു സംസാരിക്കുന്നത് എന്തെന്നു ഞാൻ ശ്രദ്ധിക്കും ഈ ആവലാതിക്ക് ഞാൻ എന്തു മറുപടി നൽകും?