Habakkuk 2:10 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നിങ്ങള്‍ അനേകം ജനതകളുടെ വംശം നശിപ്പിച്ചു നിങ്ങളുടെ ഭവനത്തിനുതന്നെ നാണക്കേടു വരുത്തിവച്ചു, നിങ്ങള്‍ക്കു തന്നെ നിങ്ങള്‍ അനര്‍ഥം വരുത്തി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പലജാതികളെയും ഛേദിച്ചുകളഞ്ഞതിനാൽ നീ നിന്റെ വീട്ടിന്നു ലജ്ജ നിരൂപിച്ചു നിന്റെ സ്വന്തപ്രാണനോടു പാപം ചെയ്തിരിക്കുന്നു.
Malayalam 1992 MBSI
പലജാതികളെയും ഛേദിച്ചുകളഞ്ഞതിനാല്‍ നീ നിന്റെ വീട്ടിന്നു ലജ്ജ നിരൂപിച്ചു നിന്റെ സ്വന്ത പ്രാണനോടു പാപം ചെയ്തിരിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പലജനതകളെയും ഛേദിച്ചുകളഞ്ഞ് നീ നിന്റെ വീടിന് ലജ്ജ നിരൂപിച്ച് നിന്റെ സ്വന്തപ്രാണനോട് പാപം ചെയ്തിരിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പലജാതികളെയും ഛേദിച്ചുകളഞ്ഞതിനാൽ നീ നിന്‍റെ വീട്ടിനു ലജ്ജ നിരൂപിച്ച് നിന്‍റെ സ്വന്തപ്രാണനോടു പാപം ചെയ്തിരിക്കുന്നു.
Malayalam Bible POC-ML 2013
പല ജനതകളെയും നശിപ്പിച്ച്‌ നീ നിന്‍െറ ഭവനത്തിന്‌ അപമാനം വരുത്തിവച്ചു; നിന്‍െറ ജീവന്‍ നഷ്‌ടപ്പെടുത്തി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അനേകം ജനതകളുടെ നാശത്തിനു നീ പദ്ധതിയിട്ടു; എന്നാൽ സ്വന്തം ഭവനത്തെ നീ ലജ്ജിപ്പിച്ചു; സ്വന്തജീവനെ നഷ്ടമാക്കി.