Habakkuk 2:13 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അഗ്നിക്ക് ഇര നല്‌കാന്‍വേണ്ടി ജനങ്ങള്‍ അധ്വാനിക്കുന്നതും വ്യര്‍ഥമായി യത്നിച്ച് ജനതകള്‍ തളരുന്നതും സര്‍വശക്തനായ സര്‍വേശ്വരന്‍റെ തിരുഹിതത്താലല്ലോ?
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ജാതികൾ തീക്കു ഇരയാകുവാൻ അദ്ധ്വാനിക്കുന്നതും വംശങ്ങൾ വെറുതെ തളർന്നുപോകുന്നതും സൈന്യങ്ങളുടെ യഹോവയുടെ ഹിതത്താൽ അല്ലയോ?
Malayalam 1992 MBSI
ജാതികള്‍ തീക്കു ഇരയാകുവാന്‍ അദ്ധ്വാനിക്കുന്നതും വംശങ്ങള്‍ വെറുതെ തളര്‍ന്നുപോകുന്നതും സൈന്യങ്ങളുടെ യഹോവയുടെ ഹിതത്താല്‍ അല്ലയോ?
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ജനതകൾ തീയ്ക്ക് ഇരയാകുവാൻ അദ്ധ്വാനിക്കുന്നതും വംശങ്ങൾ വെറുതെ തളർന്നുപോകുന്നതും സൈന്യങ്ങളുടെ യഹോവയുടെ ഹിതത്താൽ അല്ലയോ?
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ജാതികള്‍ തീക്ക് ഇരയാകുവാന്‍ അധ്വാനിക്കുന്നതും വംശങ്ങള്‍ വെറുതേ തളര്‍ന്നുപോകുന്നതും സൈന്യങ്ങളുടെ യഹോവയുടെ ഹിതത്താൽ അല്ലയോ?
Malayalam Bible POC-ML 2013
അഗ്‌നിക്ക്‌ ഇരയാകാന്‍വേണ്ടി മാത്രം ജനങ്ങള്‍ അധ്വാനിക്കുന്നതും വ്യര്‍ഥതയ്‌ക്കുവേണ്ടി ജനതകള്‍ ബദ്‌ധപ്പെടുന്നതും സൈന്യങ്ങളുടെ കര്‍ത്താവിന്‍െറ ഹിതമനുസരിച്ചാണല്ലോ.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ജനത്തിന്റെ അധ്വാനഫലം അഗ്നിക്കു ഇന്ധനമാകുന്നു എന്നും ജനം ഫലമില്ലാതെ അധ്വാനിക്കുന്നു എന്നും സൈന്യങ്ങളുടെ യഹോവ തീരുമാനിച്ചിട്ടില്ലയോ?