Habakkuk 2:16 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
മഹത്ത്വംകൊണ്ടല്ല അപമാനംകൊണ്ടു നിങ്ങള്‍ക്കു മതിവരും; നിങ്ങള്‍ കുടിച്ചു കൂത്താടുക. സര്‍വേശ്വരന്‍റെ വലങ്കൈയിലുള്ള ശിക്ഷാവിധിയുടെ പാനപാത്രം നിങ്ങള്‍ കുടിക്കും; മഹത്ത്വത്തിനുപകരം അപമാനം നിങ്ങള്‍ക്കു വന്നുചേരും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിനക്കു മഹത്വംകൊണ്ടല്ല, ലജ്ജകൊണ്ടുതന്നേ പൂർത്തിവന്നിരിക്കുന്നു; നീയും കുടിക്ക; നിന്റെ അഗ്രചർമ്മം അനാവൃതമാക്കുക; യഹോവയുടെ വലങ്കയ്യിലെ പാനപാത്രം നിന്റെ അടുക്കൽ വരും; മഹത്വത്തിന്നു പകരം നിനക്കു അവമാനം ഭവിക്കും.
Malayalam 1992 MBSI
നിനക്കു മഹത്വംകൊണ്ടല്ല, ലജ്ജകൊണ്ടു തന്നേ പൂര്‍ത്തിവന്നിരിക്കുന്നു; നീയും കുടിക്ക; നിന്റെ അഗ്രചര്‍മ്മം അനാവൃതമാക്കുക; യഹോവയുടെ വലങ്കയ്യിലെ പാനപാത്രം നിന്റെ അടുക്കല്‍ വരും; മഹത്വത്തിന്നു പകരം നിനക്കു അവമാനം ഭവിക്കും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നിനക്ക് മഹത്വംകൊണ്ടല്ല, ലജ്ജകൊണ്ട് പൂർത്തിവന്നിരിക്കുന്നു; നീയും കുടിക്കുക; നിന്റെ നഗ്നത അനാവൃതമാക്കുക; യഹോവയുടെ വലങ്കയ്യിലെ പാനപാത്രം നിന്റെ അടുക്കൽ വരും; മഹത്വത്തിന് പകരം നിനക്ക് അപമാനം ഭവിക്കും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിനക്കു മഹത്ത്വംകൊണ്ടല്ല, ലജ്ജ കൊണ്ടുതന്നെ പൂര്‍ത്തിവന്നിരിക്കുന്നു; നീയും കുടിക്ക; നിന്‍റെ അഗ്രചര്‍മം അനാവൃതമാക്കുക; യഹോവയുടെ വലംകൈയിലെ പാനപാത്രം നിന്റെ അടുക്കൽ വരും; മഹത്ത്വത്തിനു പകരം നിനക്ക് അവമാനം ഭവിക്കും.
Malayalam Bible POC-ML 2013
മഹത്വത്തിനു പകരം വെറുപ്പുകൊണ്ടു നിനക്കു ചെടിപ്പുണ്ടാകും. നീ കുടിക്കുക, മദോന്‍മത്തനാവുക. കര്‍ത്താവ് തന്‍െറ വലത്തുകൈയിലെ പാനപാത്രം നിന്‍െറ നേരേ നീട്ടും, ലജ്‌ജ നിന്‍െറ മഹത്വത്തെ മറയ്‌ക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
തേജസ്സിനു പകരം ലജ്ജ നിന്നെ മൂടും. ഇതാ, നിന്റെ ഊഴം വന്നിരിക്കുന്നു, കുടിച്ചുമത്തനായി നിന്റെ നഗ്നത അനാവൃതമാക്കുക! യഹോവയുടെ വലങ്കൈയിൽനിന്നുള്ള പാനപാത്രം നിന്റെ നേർക്കു വരുന്നു, ലജ്ജ നിന്റെ തേജസ്സിനെ മൂടും.