Habakkuk 2:2 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സര്‍വേശ്വരന്‍ എനിക്ക് ഇപ്രകാരം മറുപടി തന്നു: “ഈ ദര്‍ശനം നീ എഴുതിയിടുക. ഒറ്റനോട്ടത്തില്‍തന്നെ വായിക്കാന്‍ കഴിയുംവിധം അതു ഫലകത്തില്‍ വ്യക്തമായി രേഖപ്പെടുത്തുക.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യഹോവ എന്നോടു ഉത്തരം അരുളിയതു: നീ ദർശനം എഴുതുക; ഓടിച്ചു വായിപ്പാൻ തക്കവണ്ണം അതു പലകയിൽ തെളിവായി വരെക്കുക.
Malayalam 1992 MBSI
യഹോവ എന്നോടു ഉത്തരം അരുളിയതുനീ ദര്‍ശനം എഴുതുക; ഔടിച്ചു വായിപ്പാന്‍ തക്കവണ്ണം അതു പലകയില്‍ തെളിവായി വരെക്കുക.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യഹോവ എന്നോട് ഉത്തരം അരുളിയത്: “നീ ദർശനം എഴുതുക; വേഗത്തിൽ വായിക്കുവാൻ തക്കവിധം അത് പലകയിൽ വ്യക്തമായി എഴുതുക.”
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യഹോവ എന്നോട് ഉത്തരം അരുളിയത്: നീ ദര്‍ശനം എഴുതുക; ഓടിച്ചു വായിപ്പാന്‍ തക്കവണ്ണം അതു പലകയിൽ തെളിവായി വരയ്ക്കുക.
Malayalam Bible POC-ML 2013
കര്‍ത്താവ് എനിക്ക് ഉത്തരമരുളി: ദര്‍ശനം രേഖപ്പെടുത്തുക. ഓടുന്നവനു പോലും വായിക്കത്തക്കവിധം ഫലകത്തില്‍ വ്യക്‌തമായി എഴുതുക.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അപ്പോൾ യഹോവ ഇപ്രകാരം മറുപടി നൽകി: “വെളിപ്പാട് എഴുതുക, ഓടിച്ചുവായിക്കാൻ തക്കവണ്ണം അതു ഫലകത്തിൽ വ്യക്തമായി എഴുതുക.