Habakkuk 3:13 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവിടുത്തെ ജനത്തിന്‍റെയും അവിടുത്തെ അഭിഷിക്തന്‍റെയും രക്ഷയ്‍ക്കായി അവിടുന്നു പുറപ്പെട്ടു. ദുഷ്ടഭവനത്തെ അവിടുന്നു തകര്‍ത്ത് അതിന്‍റെ അടിത്തറവരെ അവിടുന്ന് അനാവൃതമാക്കി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിന്റെ ജനത്തിന്റെ രക്ഷെക്കായിട്ടും നിന്റെ അഭിഷിക്തന്റെ രക്ഷെക്കായിട്ടും നീ പുറപ്പെടുന്നു; നീ ദുഷ്ടന്റെ വീട്ടിൽനിന്നു മോന്തായം തകർത്തു, അടിസ്ഥാനത്തെ കഴുത്തോളം അനാവൃതമാക്കുന്നു.
Malayalam 1992 MBSI
നിന്റെ ജനത്തിന്റെ രക്ഷെക്കായിട്ടും നിന്റെ അഭിഷിക്തന്റെ രക്ഷെക്കായിട്ടും നീ പുറപ്പെടുന്നു; നീ ദുഷ്ടന്റെ വീട്ടില്‍നിന്നു മോന്തായം തകര്‍ത്തു, അടിസ്ഥാനത്തെ കഴുത്തോളം അനാവൃതമാക്കുന്നു. സേലാ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അങ്ങയുടെ ജനത്തിന്റെയും അങ്ങയുടെ അഭിഷിക്തന്റെയും രക്ഷയ്ക്കായിട്ട് അങ്ങ് പുറപ്പെടുന്നു; അങ്ങ് ദുഷ്ടന്റെ വീടിന്റെ മുകൾ ഭാഗം തകർത്ത്, അടിസ്ഥാനം മുഴുവനും അനാവൃതമാക്കി. സേലാ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിന്‍റെ ജനത്തിന്‍റെ രക്ഷയ്ക്കായിട്ടും നിന്‍റെ അഭിഷിക്തന്‍റെ രക്ഷയ്ക്കായിട്ടും നീ പുറപ്പെടുന്നു; നീ ദുഷ്ടന്റെ വീട്ടിൽനിന്നു മോന്തായം തകര്‍ത്തു, അടിസ്ഥാനത്തെ കഴുത്തോളം അനാവൃതമാക്കുന്നു. സേലാ.
Malayalam Bible POC-ML 2013
അങ്ങയുടെ ജനത്തിന്‍െറ, അങ്ങയുടെ അഭിഷിക്‌തന്‍െറ, രക്‌ഷയ്‌ക്കുവേണ്ടി അങ്ങു മുന്നേറി. അങ്ങ് ദുഷ്‌ടന്‍െറ ഭവനം തകര്‍ത്തു; അതിന്‍െറ അടിത്തറവരെ അനാവൃതമാക്കി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
സ്വജനത്തെ വിടുവിക്കാനും തന്റെ അഭിഷിക്തനെ രക്ഷിക്കാനും അങ്ങ് ഇറങ്ങിവന്നു. ദുഷ്ടദേശത്തിന്റെ നായകനെ അങ്ങു തകർത്തുകളഞ്ഞു, നെറുകമുതൽ പാദംവരെ അവനെ വിവസ്ത്രനാക്കി.