Habakkuk 3:6 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവിടുന്നു ഭൂമിയെ അളന്നു. അവിടുത്തെ നോട്ടത്തില്‍ ജനതകള്‍ കുലുങ്ങിവിറച്ചു. പണ്ടേയുള്ള പര്‍വതങ്ങള്‍ ചിതറിപ്പോയി. പുരാതനഗിരികള്‍ താണുപോയി. എന്നാല്‍ അവിടുത്തെ മാര്‍ഗങ്ങള്‍ പഴയതുതന്നെ.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ നിന്നു ഭൂമിയെ കുലുക്കുന്നു; അവൻ നോക്കി ജാതികളെ ചിതറിക്കുന്നു; ശാശ്വതപർവ്വതങ്ങൾ പിളർന്നുപോകുന്നു; പുരാതനഗിരികൾ വണങ്ങി വീഴുന്നു; അവൻ പുരാതനപാതകളിൽ നടക്കുന്നു.
Malayalam 1992 MBSI
അവന്‍ നിന്നു ഭൂമിയെ കുലുക്കുന്നു; അവന്‍ നോക്കി ജാതികളെ ചിതറിക്കുന്നു; ശാശ്വതപര്‍വ്വതങ്ങള്‍ പിളര്‍ന്നുപോകുന്നു; പുരാതനഗിരികള്‍ വണങ്ങി വീഴുന്നു; അവന്‍ പുരാതനപാതകളില്‍ നടക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ദൈവം ഭൂമിയെ അളക്കുന്നു; ദൈവം നോക്കി ജാതികളെ ചിതറിക്കുന്നു; ശാശ്വതപർവ്വതങ്ങൾ പിളർന്നുപോകുന്നു; പുരാതനഗിരികൾ വണങ്ങി വീഴുന്നു; ദൈവം പുരാതനപാതകളിൽ നടക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ നിന്നു ഭൂമിയെ കുലുക്കുന്നു; അവന്‍ നോക്കി ജാതികളെ ചിതറിക്കുന്നു; ശാശ്വതപര്‍വതങ്ങള്‍ പിളര്‍ന്നുപോകുന്നു; പുരാതനഗിരികള്‍ വണങ്ങി വീഴുന്നു; അവന്‍ പുരാതനപാതകളിൽ നടക്കുന്നു.
Malayalam Bible POC-ML 2013
അവിടുന്ന് എഴുന്നേറ്റു ഭൂമിയെ അളന്നു. അവിടുന്ന് ജനതകളെ നോക്കി വിറപ്പിക്കുന്നു. അപ്പോള്‍ നിത്യപര്‍വതങ്ങള്‍ ചിതറിപ്പോയി. ശാശ്വതഗിരികള്‍ മുങ്ങിപ്പോയി. അവിടുത്തെ മാര്‍ഗങ്ങള്‍ പണ്ടത്തേതുപോലെ തന്നെ.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യഹോവ എഴുന്നേറ്റു, ഭൂമിയെ കുലുക്കി. അവിടന്നു നോക്കി രാജ്യങ്ങളെ വിറപ്പിച്ചു. പുരാതനപർവതങ്ങൾ തകർന്നുവീണു പഴയ കുന്നുകൾ നിലംപൊത്തി— എന്നാൽ അവിടത്തെ വഴികൾ ശാശ്വതമായവ.