Habakkuk 3:8 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സര്‍വേശ്വരാ, നദികള്‍ക്കു നേരെയാണോ അവിടുത്തെ ക്രോധം? അവിടുന്നു പുഴകളോടു നീരസം പൂണ്ടിരിക്കുന്നു. അവിടുന്നു വിജയരഥമേറി കുതിരകളെ തെളിച്ചുവരുമ്പോള്‍ അങ്ങയുടെ ക്രോധം സമുദ്രത്തിനോടോ?
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യഹോവ നദികളോടു നീരസപ്പെട്ടിരിക്കുന്നുവോ? നിന്റെ കോപം നദികളുടെ നേരെ വരുന്നുവോ? നീ കുതരിപ്പുറത്തും ജയരഥത്തിലും കയറിയിരിക്കയാൽ നിന്റെ ക്രോധം സമുദ്രത്തിന്റെ നേരെ ഉള്ളതോ?
Malayalam 1992 MBSI
യഹോവ നദികളോടു നീരസപ്പെട്ടിരിക്കുന്നുവോ? നിന്റെ കോപം നദികളുടെ നേരെ വരുന്നുവോ? നീ കുതരിപ്പുറത്തും ജയരഥത്തിലും കയറിയിരിക്കയാല്‍ നിന്റെ ക്രോധം സമുദ്രത്തിന്റെ നേരെ ഉള്ളതോ?
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യഹോവ നദികളോട് നീരസപ്പെട്ടിരിക്കുന്നുവോ? അങ്ങയുടെ കോപം നദികളുടെ നേരെ വരുന്നുവോ? അങ്ങ് കുതിരപ്പുറത്തും ജയരഥത്തിലും കയറിയിരിക്കുകയാൽ അങ്ങയുടെ ക്രോധം സമുദ്രത്തിന്റെ നേരെ ഉള്ളതോ?
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യഹോവ നദികളോടു നീരസപ്പെട്ടിരിക്കുന്നുവോ? നിന്‍റെ കോപം നദികളുടെ നേരേ വരുന്നുവോ? നീ കുതിരപ്പുറത്തും ജയരഥത്തിലും കയറിയിരിക്കയാൽ നിന്‍റെ ക്രോധം സമുദ്രത്തിന്‍റെ നേരേ ഉള്ളതോ?
Malayalam Bible POC-ML 2013
കര്‍ത്താവേ, നദികള്‍ക്കെതിരേയാണോ അവിടുത്തെ ക്രോധം? അങ്ങ്‌ കുതിരപ്പുറത്തും വിജയരഥങ്ങളിലും സവാരിചെയ്‌തപ്പോള്‍ അങ്ങയുടെ കോപം നദികള്‍ക്കെതിരേയും അങ്ങയുടെ രോഷം സമുദ്രത്തിനുനേരേയും ആയിരുന്നുവോ?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യഹോവേ, അങ്ങു നദികളോടു കോപിച്ചിരിക്കുന്നോ? അവിടത്തെ കോപം അരുവികൾക്കുനേരേയോ? കുതിരകളെയും രഥങ്ങളെയും വിജയത്തിലേക്കു നയിച്ചപ്പോൾ അങ്ങു സമുദ്രത്തോടു കോപിച്ചുവോ?