Haggai 2:16 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അന്ന് ഇരുപതു പറയുണ്ടായിരുന്ന ധാന്യക്കൂമ്പാരത്തില്‍ ചെന്നുനോക്കുമ്പോള്‍ പത്തു മാത്രമേ ഉണ്ടായിരിക്കൂ. മരത്തൊട്ടിയില്‍നിന്ന് അമ്പതു കുടം വീഞ്ഞു കോരി എടുക്കാന്‍ ചെല്ലുമ്പോള്‍ ഇരുപതു കുടമേ കാണുകയുള്ളൂ.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ആ കാലത്തു ഒരുത്തൻ ഇരുപതു പറയുള്ള കൂമ്പാരത്തിലേക്കു ചെല്ലുമ്പോൾ പത്തു മാത്രമേ കാണുകയുള്ളു; ഒരുത്തൻ അമ്പതു പാത്രം കോരുവാൻ ചക്കാലയിൽ ചെല്ലുമ്പോൾ ഇരുപതു മാത്രമേ കാണുകയുള്ളു.
Malayalam 1992 MBSI
ആ കാലത്തു ഒരുത്തന്‍ ഇരുപതു പറയുള്ള കൂമ്പാരത്തിലേക്കു ചെല്ലുമ്പോള്‍ പത്തു മാത്രമേ കാണുകയുള്ളു; ഒരുത്തന്‍ അമ്പതു പാത്രം കോരുവാന്‍ ചക്കാലയില്‍ ചെല്ലുമ്പോള്‍ ഇരുപതു മാത്രമേ കാണുകയുള്ളു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ആ കാലത്ത് ഒരാൾ ഇരുപത് പറ ധാന്യം കൂട്ടിയിരിക്കുന്നിടത്ത് ചെല്ലുമ്പോൾ പത്ത് മാത്രമേ കാണുകയുള്ളു; ഒരാൾ അമ്പത് പാത്രം കോരുവാൻ ചക്കാലയിൽ ചെല്ലുമ്പോൾ ഇരുപത് മാത്രമേ കാണുകയുള്ളു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ആ കാലത്ത് ഒരുത്തന്‍ ഇരുപതു പറയുള്ള കൂമ്പാരത്തിലേക്കു ചെല്ലുമ്പോള്‍ പത്തു മാത്രമേ കാണുകയുള്ളൂ; ഒരുത്തന്‍ അമ്പതു പാത്രം കോരുവാന്‍ ചക്കാലയിൽ ചെല്ലുമ്പോള്‍ ഇരുപതു മാത്രമേ കാണുകയുള്ളൂ.
Malayalam Bible POC-ML 2013
ഇരുപതളവു ധാന്യം കൂട്ടിയിരിക്കുന്നിടത്തു ചെല്ലുമ്പോള്‍ പത്തളവേ കാണാനുള്ളു. അന്‍പതളവു വീഞ്ഞു കോരിയെടുക്കാന്‍ ചെന്നപ്പോള്‍ ചക്കില്‍ ഇരുപതളവേയുള്ളു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഒരുവൻ ഇരുപത് അളക്കാൻ ചെല്ലുമ്പോൾ പത്തുമാത്രമേ ഉണ്ടായിരുന്നുള്ളൂ; അൻപതുപാത്രം വീഞ്ഞു കോരാൻ ചെല്ലുമ്പോൾ അവിടെ ഇരുപതുമാത്രമേ ഉണ്ടായിരുന്നുള്ളൂ.