Haggai 2:5 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഈജിപ്തില്‍നിന്നു നിങ്ങള്‍ പുറപ്പെട്ടപ്പോള്‍ ചെയ്ത വാഗ്ദാനം അനുസരിച്ച് ഞാന്‍ നിങ്ങളുടെകൂടെ ഉണ്ടല്ലോ? എന്‍റെ ആത്മാവ് നിങ്ങളുടെകൂടെ വസിക്കുന്നു; നിങ്ങള്‍ ഭയപ്പെടേണ്ടാ.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിങ്ങൾ മിസ്രയീമിൽ നിന്നു പുറപ്പെട്ടപ്പോൾ ഞാൻ നിങ്ങളോടു ചെയ്തിരിക്കുന്ന നിയമത്തിന്റെ വചനം ഓർപ്പിൻ; എന്റെ ആത്മാവു നിങ്ങളുടെ ഇടയിൽ വസിക്കുന്നു; നിങ്ങൾ ഭയപ്പെടേണ്ടാ.
Malayalam 1992 MBSI
നിങ്ങള്‍ മിസ്രയീമില്‍ നിന്നു പുറപ്പെട്ടപ്പോള്‍ ഞാന്‍ നിങ്ങളോടു ചെയ്തിരിക്കുന്ന നിയമത്തിന്റെ വചനം ഔര്‍പ്പിന്‍; എന്റെ ആത്മാവു നിങ്ങളുടെ ഇടയില്‍ വസിക്കുന്നു; നിങ്ങള്‍ ഭയപ്പെടേണ്ടാ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നിങ്ങൾ ഈജിപ്റ്റിൽ നിന്ന് പുറപ്പെട്ടപ്പോൾ ഞാൻ നിങ്ങളോട് ചെയ്ത ഉടമ്പടിയിൽ ഉള്ള വാഗ്ദാനങ്ങളെ ഓർക്കുവിൻ; എന്റെ ആത്മാവ് നിങ്ങളുടെ ഇടയിൽ വസിക്കുന്നു; നിങ്ങൾ ഭയപ്പെടേണ്ടാ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിങ്ങള്‍ മിസ്രയീമിൽനിന്നു പുറപ്പെട്ടപ്പോള്‍ ഞാന്‍ നിങ്ങളോടു ചെയ്തിരിക്കുന്ന നിയമത്തിന്‍റെ വചനം ഓര്‍പ്പിന്‍; എന്‍റെ ആത്മാവ് നിങ്ങളുടെ ഇടയിൽ വസിക്കുന്നു; നിങ്ങള്‍ ഭയപ്പെടേണ്ടാ.
Malayalam Bible POC-ML 2013
ഈജിപ്‌തില്‍നിന്നു നിങ്ങള്‍ പുറപ്പെട്ടപ്പോള്‍ ഞാന്‍ നിങ്ങളോടു വാഗ്‌ദാനം ചെയ്‌തിരുന്നതുപോലെതന്നെ എന്‍െറ ആത്‌മാവു നിങ്ങളുടെ ഇടയില്‍ വസിക്കുന്നു; ഭയപ്പെടേണ്ടാ.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
‘നിങ്ങൾ ഈജിപ്റ്റിൽനിന്ന് പുറപ്പെട്ടുവരുമ്പോൾ ഞാൻ നിങ്ങളോടു ചെയ്ത ഉടമ്പടി ഇതുതന്നെ. എന്റെ ആത്മാവ് നിങ്ങളുടെ മധ്യത്തിൽ ഉണ്ട്. നിങ്ങൾ ഭയപ്പെടേണ്ട.’