Hebrews 1:10 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവിടുന്നു വീണ്ടും അരുള്‍ചെയ്യുന്നതു കേള്‍ക്കുക: സര്‍വേശ്വരാ, അങ്ങ് ആദ്യം ഭൂമിയെ സൃഷ്‍ടിച്ചു; ആകാശത്തെ സൃഷ്‍ടിച്ചതും അങ്ങുതന്നെ.
Malayalam (ERV) WBTC Bible
ദൈവം ഇതു കൂടി പറഞ്ഞു, “കര്‍ത്താവേ, ആദിയില്‍ നീ ഭൂമിയുടെ അടിത്തറ പണിതു. നിന്‍റെ കരങ്ങള്‍ ആകാശത്തെയും സൃഷ്ടിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
“കർത്താവേ, നീ പൂർവ്വകാലത്തു ഭൂമിക്കു അടിസ്ഥാനം ഇട്ടു, ആകാശവും നിന്റെ കൈകളുടെ പ്രവൃത്തി ആകുന്നു.
Malayalam 1992 MBSI
“കര്‍ത്താവേ, നീ പൂര്‍വ്വകാലത്തു ഭൂമിക്കു അടിസ്ഥാനം ഇട്ടു, ആകാശവും നിന്റെ കൈകളുടെ പ്രവൃത്തി ആകുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
“കർത്താവേ, നീ ആദികാലത്ത് ഭൂമിക്കു അടിസ്ഥാനം ഇട്ട്, ആകാശവും നിന്റെ കൈകളുടെ പ്രവൃത്തി ആകുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
“കര്‍ത്താവേ, നീ പൂര്‍വകാലത്തു ഭൂമിക്ക് അടിസ്ഥാനം ഇട്ടു, ആകാശവും നിന്റെ കൈകളുടെ പ്രവൃത്തി ആകുന്നു.
Malayalam Bible POC-ML 2013
കര്‍ത്താവേ, ആദിയില്‍ അങ്ങു ഭൂമിക്ക് അടിസ്‌ഥാനമിട്ടു. ആകാശം അങ്ങയുടെ കരവേലയാണ്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
മാത്രവുമല്ല, “കർത്താവേ, ആദിയിൽ അവിടന്ന് ഭൂമിക്ക് അടിസ്ഥാനമിട്ടു. ആകാശവും അവിടത്തെ കൈകളുടെ പ്രവൃത്തിതന്നെ.