Hebrews 1:12 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പുറങ്കുപ്പായംപോലെ അങ്ങ് അവയെ ചുരുട്ടിനീക്കും; അവിടുന്നാകട്ടെ എന്നും മാറ്റമില്ലാത്തവനായിരിക്കും. അവിടുത്തെ ആയുസ്സിന് അറുതിയില്ല.
Malayalam (ERV) WBTC Bible
നീ അതൊക്കെയും ഒരു മേലങ്കിപോലെ മടക്കും. വസ്ത്രങ്ങള്‍ പോലെ അവ മാറ്റപ്പെടും. എന്നാല്‍ നീ ഒരിക്കലും മാറില്ല, നിന്‍റെ ജീവിതം ഒരിക്കലും അവസാനിക്കുകയുമില്ല.” സങ്കീര്‍ത്തനങ്ങള്‍ 102:25-27
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഉടുപ്പുപോലെ നീ അവയെ ചുരുട്ടും; വസ്ത്രംപോലെ അവ മാറിപ്പോകും; നീയോ അനന്യൻ; നിന്റെ സംവത്സരങ്ങൾ അവസാനിക്കയുമില്ല” എന്നും പറയുന്നു.
Malayalam 1992 MBSI
ഉടുപ്പുപോലെ നീ അവയെ ചുരുട്ടും; വസ്ത്രംപോലെ അവ മാറിപ്പോകും; നീയോ അനന്യന്‍; നിന്റെ സംവത്സരങ്ങള്‍ അവസാനിക്കയുമില്ല” എന്നും പറയുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഉടുപ്പുപോലെ നീ അവയെ ചുരുട്ടും; വസ്ത്രംപോലെ അവ മാറിപ്പോകും; നീയോ മാറ്റമില്ലാതെ നിലനിൽക്കുന്നവൻ; നിന്റെ സംവത്സരങ്ങൾ അവസാനിക്കയുമില്ല” എന്നും പറയുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഉടുപ്പുപോലെ നീ അവയെ ചുരുട്ടും; വസ്ത്രംപോലെ അവ മാറിപ്പോകും; നീയോ അനന്യന്‍; നിന്റെ സംവത്സരങ്ങള്‍ അവസാനിക്കയുമില്ല” എന്നും പറയുന്നു.
Malayalam Bible POC-ML 2013
മേലങ്കിപോലെ അങ്ങ് അവയെ മടക്കും. വസ്‌ത്രംപോലെ അവ മാറ്റപ്പെടും. എന്നാല്‍, അങ്ങേക്കു മാറ്റമില്ല. അങ്ങയുടെ വത്‌സരങ്ങള്‍ അവസാനിക്കുകയുമില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അങ്ങ് അവയെ ഒരു പുതപ്പുപോലെ ചുരുട്ടും; വസ്ത്രം മാറുന്നതുപോലെ അവ മാറ്റപ്പെടും. എന്നാൽ അങ്ങ് സുസ്ഥിരനായി നിലകൊള്ളും; അങ്ങയുടെ സംവത്സരങ്ങൾ ഒരിക്കലും അവസാനിക്കുകയുമില്ല.”