Hebrews 1:14 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അപ്പോള്‍ ഈ മാലാഖമാര്‍ ആരാണ്? രക്ഷയ്‍ക്ക് അവകാശികളാകുവാനുള്ളവരെ സഹായിക്കുന്ന സേവകാത്മാക്കളത്രേ അവര്‍.
Malayalam (ERV) WBTC Bible
എല്ലാ ദൂതന്മാരും ദൈവത്തെ സേവിക്കുന്ന ആത്മാക്കളാണ്. അവര്‍ രക്ഷ പ്രാപിക്കുന്നവരെ പരിസേവിക്കുവാന്‍ അയയ്ക്കപ്പെട്ടിരിക്കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ ഒക്കെയും രക്ഷപ്രാപിപ്പാനുള്ളവരുടെ ശുശ്രൂഷെക്കു അയക്കപ്പെടുന്ന സേവകാത്മാക്കളല്ലയോ?
Malayalam 1992 MBSI
അവര്‍ ഒക്കെയും രക്ഷപ്രാപിപ്പാനുള്ളവരുടെ ശുശ്രൂഷെക്കു അയക്കപ്പെടുന്ന സേവകാത്മാക്കളല്ലയോ?
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നെ നമസ്കരിക്കുവാനും, രക്ഷ അവകാശമാക്കുവാനുള്ളവരുടെ സംരക്ഷണത്തിനായി അയയ്ക്കപ്പെടുന്ന സേവകാത്മാക്കളല്ലയോ, ദൂതന്മാർ?
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവരൊക്കെയും രക്ഷ പ്രാപിപ്പാനുള്ളവരുടെ ശുശ്രൂഷയ്ക്ക് അയയ്ക്കപ്പെടുന്ന സേവകാത്മാക്കളല്ലയോ?
Malayalam Bible POC-ML 2013
രക്‌ഷയുടെ അവകാശികളാകാനിരിക്കുന്നവര്‍ക്കു ശുശ്രൂഷചെയ്യാന്‍ അയയ്‌ക്കപ്പെട്ട സേവകാത്‌മാക്കളല്ലേ അവരെല്ലാം?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ദൂതന്മാരെല്ലാവരും, രക്ഷപ്രാപിക്കുന്നവർക്ക് ശുശ്രൂഷചെയ്യുന്നതിനായി നിയോഗിക്കപ്പെടുന്ന സേവകാത്മാക്കളാണല്ലോ?