Hebrews 10:17 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്‍റെ നിയമങ്ങള്‍ അവരുടെ ഹൃദയങ്ങളില്‍ നിക്ഷേപിക്കുകയും അവരുടെ മനസ്സില്‍ ആലേഖനം ചെയ്യുകയും ചെയ്യും എന്നും അതിനുശേഷം “അവരുടെ പാപങ്ങളും ദുഷ്കൃത്യങ്ങളും ഇനിമേല്‍ ഞാന്‍ ഓര്‍ക്കുകയില്ല” എന്നും സര്‍വേശ്വരന്‍ അരുള്‍ ചെയ്യുന്നു.
Malayalam (ERV) WBTC Bible
അതിനുശേഷം അവന്‍ പറയുന്നു, “അവരുടെ ദുഷ്കര്‍മ്മങ്ങളും പാപങ്ങളും ഞാന്‍ ക്ഷമിക്കും. ഞാനാക്കാര്യങ്ങള്‍ ഒരിക്കലും സ്മരിക്കയില്ല.” യിരെമ്യാവ് 31:34
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
“അവരുടെ പാപങ്ങളെയും അകൃത്യങ്ങളെയും ഞാൻ ഇനി ഓർക്കയുമില്ല” എന്നു അരുളിച്ചെയ്യുന്നു.
Malayalam 1992 MBSI
“അവരുടെ പാപങ്ങളെയും അകൃത്യങ്ങളെയും ഞാന്‍ ഇനി ഔര്‍ക്കയുമില്ല” എന്നു അരുളിച്ചെയ്യുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
“അവരുടെ പാപങ്ങളെയും അകൃത്യങ്ങളെയും ഞാൻ ഇനി ഓർക്കയുമില്ല” എന്നു കൂടി അരുളിച്ചെയ്യുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
“അവരുടെ പാപങ്ങളെയും അകൃത്യങ്ങളെയും ഞാന്‍ ഇനി ഓര്‍ക്കയുമില്ല” എന്ന് അരുളിച്ചെയ്യുന്നു.
Malayalam Bible POC-ML 2013
അവിടുന്നു തുടരുന്നു: അവരുടെ ദുഷ്‌പ്രവൃത്തികളും പാപങ്ങളും ഞാനിനി ഒരു കാരണവശാലും ഓര്‍മിക്കുകയില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
തുടർന്ന്, “അവരുടെ പാപങ്ങളും ദുഷ്ചെയ്തികളും ഇനിമേൽ ഞാൻ ഓർക്കുകയുമില്ല.” എന്നും പറയുന്നു.