Hebrews 10:2 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സമ്പൂര്‍ണരായിത്തീരുമെങ്കില്‍ യാഗാര്‍പ്പണം തന്നെ നിന്നുപോകുമായിരുന്നില്ലേ? യാഗാര്‍പ്പണം ചെയ്യുന്നവര്‍ യഥാര്‍ഥത്തില്‍ പാപത്തില്‍നിന്നുള്ള ശുദ്ധീകരണം പ്രാപിക്കുന്നുവെങ്കില്‍, പാപത്തെക്കുറിച്ചുള്ള ബോധം പിന്നീട് അവര്‍ക്ക് ഉണ്ടാകുമായിരുന്നില്ല.
Malayalam (ERV) WBTC Bible
ന്യായപ്രമാണത്തിന് ജനങ്ങളെ പൂര്‍ണ്ണരാക്കാന്‍ കഴിയുമായിരുന്നെങ്കില്‍ ആ യാഗങ്ങള്‍ നേരത്തേതന്നെ നിര്‍ത്തുമായിരുന്നു. ആ ജനങ്ങള്‍ അവരുടെ പാപങ്ങളില്‍ നിന്നു ശുദ്ധമാകുമായിരുന്നു. അവരുടെ പാപങ്ങളുടെ പേരില്‍ ഇപ്പോഴും അവര്‍ക്ക് കുറ്റബോധം തോന്നില്ലായിരുന്നു. എന്നാല്‍ ന്യായപ്രമാണത്തിന് അതൊന്നും സാധിക്കില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അല്ലെങ്കിൽ ആരാധനക്കാർക്കു ഒരിക്കൽ ശുദ്ധിവന്നതിന്റെ ശേഷം പാപങ്ങളെക്കുറിച്ചുള്ള മനോബോധം പിന്നെ ഇല്ലായ്കകൊണ്ടു യാഗം കഴിക്കുന്നതു നിന്നുപോകയില്ലയോ?
Malayalam 1992 MBSI
അല്ലെങ്കില്‍ ആരാധനക്കാര്‍ക്കും ഒരിക്കല്‍ ശുദ്ധിവന്നതിന്റെ ശേഷം പാപങ്ങളെക്കുറിച്ചുള്ള മനോബോധം പിന്നെ ഇല്ലായ്കകൊണ്ടു യാഗം കഴിക്കുന്നതു നിന്നുപോകയില്ലയോ?
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അല്ലായെങ്കിൽ ആരാധനക്കാർക്ക് ഒരിക്കൽ ശുദ്ധിവന്നതിന്റെ ശേഷം പാപങ്ങളെക്കുറിച്ചുള്ള മനോബോധം പിന്നെ ഉണ്ടാകാത്തതിനാൽ യാഗം കഴിക്കുന്നത് നിന്നുപോകയില്ലയോ?
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അല്ലെങ്കില്‍ ആരാധനക്കാര്‍ക്ക് ഒരിക്കല്‍ ശുദ്ധിവന്നതിന്‍റെശേഷം പാപങ്ങളെക്കുറിച്ചുള്ള മനോബോധം പിന്നെ ഇല്ലായ്കകൊണ്ടു യാഗം കഴിക്കുന്നത് നിന്നുപോകയില്ലയോ?
Malayalam Bible POC-ML 2013
അവയ്‌ക്കു കഴിഞ്ഞിരുന്നെങ്കില്‍, ബലിയര്‍പ്പണം തന്നെ നിന്നുപോകുമായിരുന്നില്ലേ? ആരാധകര്‍ ഒരിക്കല്‍ ശുദ്‌ധീകരിക്കപ്പെട്ടിരുന്നെങ്കില്‍, പിന്നെ പാപത്തെക്കുറിച്ചുയാതൊരു അവബോധ വും അവര്‍ക്കുണ്ടാകുമായിരുന്നില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവയ്ക്കു കഴിയുമായിരുന്നെങ്കിൽ, ഒരിക്കൽ ശുദ്ധീകരിക്കപ്പെട്ട ആരാധകർക്കു പാപബോധമില്ലാതെ ആകുന്നതിനാൽ, യാഗങ്ങൾതന്നെ അവസാനിപ്പിക്കേണ്ടിവരുമായിരുന്നില്ലേ?