Hebrews 10:22 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അതിനാല്‍ ആത്മാര്‍ഥഹൃദയത്തോടും പൂര്‍ണവിശ്വാസത്തോടും കുറ്റബോധം അകറ്റി ശുദ്ധീകരിക്കപ്പെട്ട മനസ്സോടും ശുദ്ധജലത്തില്‍ കഴുകപ്പെട്ട ശരീരത്തോടുംകൂടി ദൈവത്തിന്‍റെ അടുക്കലേക്കു നമുക്കു ചെല്ലാം.
Malayalam (ERV) WBTC Bible
നമ്മുടെ ഹൃദയങ്ങള്‍ കുറ്റബോധത്തില്‍ നിന്നും നിര്‍മ്മലീകരിക്കപ്പെടുകയും മുക്തീകരിക്കപ്പെടുകയും ചെയ്തിരിക്കുന്നു. ശുദ്ധജലത്താല്‍ നമ്മുടെ ശരീരം കഴുകി വൃത്തിയാക്കപ്പെട്ടിരിക്കുന്നു. അതിനാല്‍ വിശ്വാസം കൊണ്ട് ഉറച്ചതും ആത്മാര്‍ത്ഥതയുള്ള ഹൃദയവുമായി ദൈവത്തിനരികിലേക്കു വരിക.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നാം ദുർമ്മനസ്സാക്ഷി നീങ്ങുമാറു ഹൃദയങ്ങളിൽ തളിക്കപ്പെട്ടവരും ശുദ്ധവെള്ളത്താൽ ശരീരം കഴുകപ്പെട്ടവരുമായി വിശ്വാസത്തിന്റെ പൂർണ്ണനിശ്ചയം പൂണ്ടു പരമാർത്ഥഹൃദയത്തോടെ അടുത്തു ചെല്ലുക.
Malayalam 1992 MBSI
നാം ദുര്‍മ്മനസ്സാക്ഷി നീങ്ങുമാറു ഹൃദയങ്ങളില്‍ തളിക്കപ്പെട്ടവരും ശുദ്ധവെള്ളത്താല്‍ ശരീരം കഴുകപ്പെട്ടവരുമായി വിശ്വാസത്തിന്റെ പൂര്‍ണ്ണനിശ്ചയം പൂണ്ടു പരമാര്‍ത്ഥഹൃദയത്തോടെ അടുത്തു ചെല്ലുക.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നാം ദുർമ്മനസ്സാക്ഷി നീങ്ങിയവരായി തളിച്ചു ശുദ്ധീകരിച്ച ഹൃദയത്തോടെയും ശുദ്ധവെള്ളത്താൽ കഴുകപ്പെട്ട ശരീരത്തോടെയും വിശ്വാസത്തിന്റെ പൂർണ്ണനിശ്ചയം പൂണ്ട് പരമാർത്ഥ ഹൃദയത്തോടെ അടുത്തു ചെല്ലുക.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നാം ദുര്‍മനസ്സാക്ഷി നീങ്ങുമാറ് ഹൃദയങ്ങളില്‍ തളിക്കപ്പെട്ടവരും ശുദ്ധവെള്ളത്താല്‍ ശരീരം കഴുകപ്പെട്ടവരുമായി വിശ്വാസത്തിന്‍റെ പൂര്‍ണനിശ്ചയം പൂണ്ടു പരമാര്‍ഥഹൃദയത്തോടെ അടുത്തു ചെല്ലുക.
Malayalam Bible POC-ML 2013
അതിനാല്‍, വിശ്വാസത്തിന്‍െറ ഉറപ്പുള്ള സത്യഹൃദയത്തോടെ നമുക്ക്‌ അടുത്തുചെല്ലാം. ഇതിന്‌ ദുഷ്‌ടമനഃസാക്‌ഷിയില്‍നിന്നു നമ്മുടെ ഹൃദയത്തെ വെടിപ്പാക്കുകയും ശരീരം ശുദ്‌ധജലത്താല്‍ കഴുകുകയും വേണം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതിനാൽ, നാം ദുഷിച്ചമനസ്സാക്ഷി നീങ്ങാനായി ഹൃദയങ്ങൾ നിർമലീകരിക്കപ്പെട്ടവരും ശരീരം ശുദ്ധജലത്താൽ കഴുകപ്പെട്ടവരുമായി വിശ്വാസത്തിന്റെ പൂർണനിശ്ചയത്തോടും സത്യസന്ധതയുള്ള ഹൃദയത്തോടുംകൂടി ദൈവത്തോട് അടുത്തുചെല്ലുക.