Hebrews 10:25 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ചിലര്‍ ചെയ്യുന്നതുപോലെ സഭായോഗങ്ങളില്‍നിന്നു മാറിനില്‌ക്കരുത്; കര്‍ത്താവിന്‍റെ ദിവസം സമീപിച്ചിരിക്കുന്നതിനാല്‍ അക്കാര്യത്തില്‍ അന്യോന്യം അധികം പ്രോത്സാഹിപ്പിക്കുകയും വേണം.
Malayalam (ERV) WBTC Bible
ചില ആളുകള്‍ ചെയ്യുന്നതു പോലെ ഒന്നിച്ചുള്ള കൂടിവരവുകള്‍ ഉപേക്ഷിക്കാതിരിക്കുക. കൂടിവരവുകള്‍ എല്ലാവരെയും പ്രോത്സാഹിപ്പിക്കുകയും അതു വഴി സ്വയം ശക്തിആര്‍ജ്ജിക്കുകയും ചെയ്യുക. അന്തിമദിനത്തിന്‍റെ വരവ് നമ്മുടെ കണ്‍മുന്പിലിരിക്കെ നാം ഇത് കൂടുതല്‍ കൂടുതലായി ചെയ്യണം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
സൽപ്രവൃത്തികൾക്കും ഉത്സാഹം വർദ്ധിപ്പിപ്പാൻ അന്യോന്യം സൂക്ഷിച്ചുകൊൾക. നാൾ സമീപിക്കുന്നു എന്നു കാണുംതോറും അതു അധികമധികമായി ചെയ്യേണ്ടതാകുന്നു.
Malayalam 1992 MBSI
സത്യത്തിന്റെ പരിജ്ഞാനം ലഭിച്ചശേഷം നാം മന:പൂര്‍വ്വം പാപം ചെയ്താല്‍ പാപങ്ങള്‍ക്കുവേണ്ടി ഇനി ഒരു യാഗവും ശേഷിക്കാതെ
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ചിലർ ചെയ്യുന്നതുപോലെ നമ്മുടെ സഭായോഗങ്ങളെ ഉപേക്ഷിക്കാതെ തമ്മിൽ പ്രബോധിപ്പിച്ചുകൊണ്ട്, കർത്താവിന്റെ നാൾ സമീപിക്കുന്നു എന്നു കാണും തോറും അത് അധികമധികമായി ചെയ്യേണ്ടതാകുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
സ്നേഹത്തിനും സല്‍പ്രവൃത്തികള്‍ക്കും ഉത്സാഹം വര്‍ധിപ്പിപ്പാന്‍ അന്യോന്യം സൂക്ഷിച്ചുകൊള്‍ക. നാള്‍ സമീപിക്കുന്നു എന്നു കാണുംതോറും അത് അധികമധികമായി ചെയ്യേണ്ടതാകുന്നു.
Malayalam Bible POC-ML 2013
ചിലര്‍ സാധാരണമായി ചെയ്യാറുള്ളതുപോലെ നമ്മുടെ സഭായോഗങ്ങള്‍ നാം ഉപേക്‌ഷിക്ക രുത്‌. മാത്രമല്ല, ആദിനം അടുത്തുവരുന്നതു കാണുമ്പോള്‍ നിങ്ങള്‍ പരസ്‌പരം കൂടുതല്‍ കൂടുതല്‍ പ്രാത്‌സാഹിപ്പിക്കുകയും വേണം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
സഭായോഗങ്ങളെ ഉപേക്ഷിക്കുന്നത് ചിലർ ശീലമാക്കിയിട്ടുണ്ട്. നാം അങ്ങനെ ചെയ്യാതെ, കർത്താവിന്റെ പുനരാഗമനദിവസം അടുത്തുവരുന്നെന്നു കാണുന്തോറും നമുക്ക് അധികമധികമായി, പരസ്പരം പ്രോത്സാഹിപ്പിക്കാം.