Hebrews 10:29 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അങ്ങനെയെങ്കില്‍, ദൈവപുത്രനെ നിന്ദിച്ചു തള്ളിക്കളയുകയും, പാപത്തില്‍നിന്നു മനുഷ്യനെ ശുദ്ധീകരിച്ച ഉടമ്പടിയുടെ രക്തം നിസ്സാരമായി എണ്ണുകയും കൃപയുടെ ആത്മാവിനെ അധിക്ഷേപിക്കുകയും ചെയ്യുന്നവന് അര്‍ഹിക്കുന്ന ശിക്ഷ എത്ര ഭയങ്കരമായിരിക്കുമെന്ന് ഓര്‍ത്തുനോക്കുക.
Malayalam (ERV) WBTC Bible
അതുകൊണ്ട് ദൈവത്തിന്‍റെ പുത്രനെതിരെ തന്‍റെ വെറുപ്പു പ്രദര്‍ശിപ്പിക്കുന്നവനെതിരെ എടുക്കേണ്ട നടപടിയെക്കുറിച്ചു നിങ്ങള്‍ എന്തു വിചാരിക്കുന്നു? തീര്‍ച്ചയായും ആ മനുഷ്യന്‍ കൂടുതല്‍ കഠിനമായ ശിക്ഷ അര്‍ഹിക്കുന്നു. അതെ, പുതിയ നിയമത്തിന്‍റെ രക്തത്തെ ആദരിക്കുവാന്‍ വിസ്സമ്മതിക്കുന്നവന് കൂടുതല്‍ കഠിന ശിക്ഷ കിട്ടണം.ആ രക്തം അവനെ ഒരിക്കല്‍ വിശുദ്ധീകരിച്ചു. ദൈവകൃപയുടെ പരിശുദ്ധാത്മാവിനോട് തന്‍റെ വെറുപ്പ് കാണിച്ചവന്‍ കഠിനമായി ശിക്ഷിക്കപ്പെടണം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ദൈവപുത്രനെ ചവിട്ടികളകയും തന്നെ വിശുദ്ധീകരിച്ച നിയമരക്തത്തെ മലിനം എന്നു നിരൂപിക്കയും കൃപയുടെ ആത്മാവിനെ നിന്ദിക്കയും ചെയ്തവൻ എത്ര കഠിനമേറിയ ശിക്ഷെക്കു പാത്രമാകും എന്നു വിചാരിപ്പിൻ.
Malayalam 1992 MBSI
“പ്രതികാരം എനിക്കുള്ളതു, ഞാന്‍ പകരം വീട്ടും” എന്നും “കര്‍ത്താവു തന്റെ ജനത്തെ ന്യായം വിധിക്കും” എന്നും അരുളിച്ചെയ്തവനെ നാം അറിയുന്നുവല്ലോ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ദൈവപുത്രനെ ചവിട്ടക്കളകയും തന്നെ വിശുദ്ധീകരിച്ച നിയമ രക്തത്തെ മലിനം എന്നു നിരൂപിക്കയും കൃപയുടെ ആത്മാവിനെ നിന്ദിക്കയും ചെയ്തവൻ എത്ര കഠിനമേറിയ ശിക്ഷയ്ക്ക് പാത്രമാകും എന്നു നിങ്ങൾ ചിന്തിച്ചു നോക്കുവിൻ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ദൈവപുത്രനെ ചവിട്ടിക്കളകയും തന്നെ വിശുദ്ധീകരിച്ച നിയമരക്തത്തെ മലിനം എന്നു നിരൂപിക്കയും കൃപയുടെ ആത്മാവിനെ നിന്ദിക്കയും ചെയ്തവന്‍ എത്ര കഠിനമേറിയ ശിക്ഷയ്ക്കു പാത്രമാകും എന്ന് വിചാരിപ്പിന്‍.
Malayalam Bible POC-ML 2013
ദൈവപുത്രനെ പുച്‌ഛിച്ചുതള്ളുകയും തന്നെ ശുദ്‌ധീകരി ച്ചപുതിയ ഉടമ്പടിയുടെ രക്‌തത്തെ അശുദ്‌ധമാക്കുകയും കൃപയുടെ ആത്‌മാവിനെ അവമാനിക്കുകയും ചെയ്‌തവനു ലഭിക്കുന്ന ശിക്‌ഷ എത്ര കഠോരമായിരിക്കുമെന്നാണ്‌ നിങ്ങള്‍ വിചാരിക്കുന്നത്‌? പ്രതികാരം എന്‍േറതാണ്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അങ്ങനെയെങ്കിൽ ദൈവപുത്രനെ ചവിട്ടിക്കളയുകയും പാപിയായ തന്നെ വിശുദ്ധീകരിച്ച ഉടമ്പടിയുടെ രക്തത്തെ അശുദ്ധമെന്നു കരുതുകയും കൃപയുടെ ആത്മാവിനെ നിന്ദിക്കുകയുംചെയ്തയാൾ എത്ര കഠിനതരമായ ശിക്ഷയ്ക്കു പാത്രമാകും എന്നുള്ളത് ഒന്ന് ചിന്തിച്ചുനോക്കുക.