Hebrews 10:32 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നിങ്ങളുടെ പൂര്‍വകാലത്തെക്കുറിച്ച് ഓര്‍ത്തുനോക്കൂ. നിങ്ങള്‍ക്ക് ദിവ്യപ്രകാശം ലഭിച്ചശേഷം നിങ്ങള്‍ അനേകം കഷ്ടതകളെ നേരിട്ടു ചെറുത്തുനിന്നു.
Malayalam (ERV) WBTC Bible
സത്യം ബോദ്ധ്യമായ ആദ്യദിവസങ്ങളെക്കുറിച്ച് ഓര്‍ക്കുക. പല കാരണങ്ങളാലും ഏറെ ക്ലേശിച്ചു എങ്കിലും നിങ്ങള്‍ വിശ്വാസത്തില്‍ ഉറച്ചു നിന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ നിങ്ങൾ പ്രകാശനം ലഭിച്ചശേഷം നിന്ദകളാലും പീഡകളാലും കൂത്തുകാഴ്ചയായി ഭവിച്ചും
Malayalam 1992 MBSI
ആ വക അനുഭവിക്കുന്നവര്‍ക്കും കൂട്ടാളികളായിത്തീര്‍ന്നും ഇങ്ങനെ കഷ്ടങ്ങളാല്‍ വളരെ പോരാട്ടം കഴിച്ച പൂര്‍വ്വകാലം ഔര്‍ത്തുകൊള്‍വിന്‍.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നിങ്ങൾക്ക് പ്രകാശനം ലഭിച്ചശേഷം, പരസ്യമായ നിന്ദകളാലും പീഢകളാലും നിങ്ങൾ കഷ്ടതയനുഭവിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാല്‍ നിങ്ങള്‍ പ്രകാശനം ലഭിച്ചശേഷം നിന്ദകളാലും പീഡകളാലും കൂത്തുകാഴ്ചയായി ഭവിച്ചും
Malayalam Bible POC-ML 2013
നിങ്ങള്‍ പ്രബുദ്‌ധരാക്കപ്പെട്ടതിനു ശേഷം, കഷ്‌ടപ്പാടുകളോടു കഠിനമായി പൊരുതിനിന്ന ആ കഴിഞ്ഞകാലങ്ങള്‍ ഓര്‍ക്കുവിന്‍.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
സത്യം വ്യക്തമായി ഗ്രഹിച്ചതിനെത്തുടർന്ന് കഷ്ടതകൾ നിറഞ്ഞ വലിയ പോരാട്ടം, നിങ്ങൾ സഹിച്ചുനിന്ന ആദിമനാളുകൾ, ഓർക്കുക.