Hebrews 10:33 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പലപ്പോഴും നിങ്ങള്‍ പരസ്യമായ നിന്ദനങ്ങള്‍ക്കും പീഡനങ്ങള്‍ക്കും വിധേയരാക്കപ്പെടുകയും ചെയ്തു. ചില സന്ദര്‍ഭങ്ങളില്‍ നിങ്ങള്‍ ഇപ്രകാരം പീഡിപ്പിക്കപ്പെടുന്നവരുടെ കൂട്ടാളികളായിത്തീര്‍ന്നിട്ടുമുണ്ട്.
Malayalam (ERV) WBTC Bible
ചിലപ്പോള്‍ ജനങ്ങള്‍ നിങ്ങളോട് വെറുപ്പു നിറഞ്ഞ കാര്യങ്ങള്‍ പറയുകയും പല ആള്‍ക്കാരുടെയും മുന്പില്‍വച്ച് നിങ്ങളെ പീഢിപ്പിക്കുകയും ചെയ്തു. ചിലപ്പോള്‍ ഇതേപോലെ തന്നെ പീഢിതരായവരെ നിങ്ങള്‍ സഹായിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ആ വക അനുഭവിക്കുന്നവർക്കു കൂട്ടാളികളായിത്തീർന്നും ഇങ്ങനെ കഷ്ടങ്ങളാൽ വളരെ പോരാട്ടം കഴിച്ച പൂർവ്വകാലം ഓർത്തുകൊൾവിൻ.
Malayalam 1992 MBSI
തടവുകാരോടു നിങ്ങള്‍ സഹതാപം കാണിച്ചതല്ലാതെ സ്വര്‍ഗ്ഗത്തില്‍ നിലനിലക്കുന്ന ഉത്തമസമ്പത്തു നിങ്ങള്‍ക്കു ഉണ്ടു എന്നറിഞ്ഞു സമ്പത്തുകളുടെ അപഹാരവും സന്തോഷത്തോടെ സഹിച്ചുവല്ലോ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
കൂടാതെ, ആ വക കഷ്ടതകൾ അനുഭവിക്കുന്നവർക്ക് കൂട്ടാളികളായിത്തീർന്നും ഇങ്ങനെ കഷ്ടങ്ങളാൽ വളരെ പോരാട്ടം കഴിച്ച പൂർവ്വകാലം ഓർത്തുകൊൾവിൻ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ആ വക അനുഭവിക്കുന്നവര്‍ക്ക് കൂട്ടാളികളായിത്തീര്‍ന്നും ഇങ്ങനെ കഷ്ടങ്ങളാല്‍ വളരെ പോരാട്ടം കഴിച്ച പൂര്‍വകാലം ഓര്‍ത്തുകൊള്‍വിന്‍.
Malayalam Bible POC-ML 2013
ചിലപ്പോഴെല്ലാം നിങ്ങള്‍ വേദനയ്‌ക്കും അധിക്‌ഷേപത്തിനും പരസ്യമായി വിഷയമാക്കപ്പെടുകയും മറ്റുചിലപ്പോള്‍ ഇവ സഹിച്ചവരുമായി പങ്കുചേരുകയും ചെയ്‌തു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ചിലപ്പോൾ നിങ്ങൾ പരസ്യമായി നിന്ദിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്തു. മറ്റുചിലപ്പോൾ, ഇങ്ങനെ അധിക്ഷേപവും പീഡനവും ഏറ്റവർക്ക് സഹകാരികളായി.