Hebrews 10:34 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
തടവില്‍ കിടന്നവരുടെ വേദനകളില്‍ നിങ്ങള്‍ പങ്കുചേര്‍ന്നു. നിങ്ങളുടെ വസ്തുവകകള്‍ അപഹരിക്കപ്പെട്ടപ്പോള്‍ നിങ്ങള്‍ക്കു നിലനില്‍ക്കുന്ന ഉത്തമസമ്പത്തുണ്ടെന്നറിഞ്ഞ് അതും സന്തോഷപൂര്‍വം നിങ്ങള്‍ സഹിച്ചു.
Malayalam (ERV) WBTC Bible
അതെ, നിങ്ങള്‍ കാരഗൃഹത്തില്‍ ആയിരുന്നവരെ സഹായിക്കുകയും അവരുടെ സഹനങ്ങളില്‍ പങ്കാളികളാകുകയും ചെയ്തു. നിങ്ങള്‍ക്കവകാശപ്പെട്ട സ്വത്തുക്കള്‍ കൂടി അവര്‍ എടുത്തുകൊണ്ടുപോയപ്പോഴും നിങ്ങള്‍ സന്തോഷത്തില്‍ നിലനിന്നു. എന്നും നിലനില്‍ക്കുന്ന മെച്ചപ്പെട്ട കാര്യങ്ങള്‍ നിങ്ങള്‍ക്കുണ്ട് എന്നറിയാവുന്നതുകൊണ്ട് നിങ്ങള്‍ സന്തോഷപൂര്‍വ്വം തുടര്‍ന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
തടവുകാരോടു നിങ്ങൾ സഹതാപം കാണിച്ചതല്ലാതെ സ്വർഗ്ഗത്തിൽ നിലനില്ക്കുന്ന ഉത്തമസമ്പത്തു നിങ്ങൾക്കു ഉണ്ടു എന്നറിഞ്ഞു സമ്പത്തുകളുടെ അപഹാരവും സന്തോഷത്തോടെ സഹിച്ചുവല്ലോ.
Malayalam 1992 MBSI
അതുകൊണ്ടു മഹാ പ്രതിഫലമുള്ള നിങ്ങളുടെ ധൈര്യം തള്ളിക്കളയരുതു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
തടവുകാരോട് നിങ്ങൾ സഹതാപം കാണിച്ചു. കൂടാതെ സ്വർഗ്ഗത്തിൽ നിലനില്ക്കുന്ന ഉത്തമസമ്പത്ത് നിങ്ങൾക്ക് ഉണ്ട് എന്നറിഞ്ഞ് സമ്പത്തുകളുടെ അപഹാരവും സന്തോഷത്തോടെ സഹിച്ചുവല്ലോ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
തടവുകാരോടു നിങ്ങള്‍ സഹതാപം കാണിച്ചതല്ലാതെ സ്വര്‍ഗത്തില്‍ നിലനില്ക്കുന്ന ഉത്തമസമ്പത്ത് നിങ്ങള്‍ക്ക് ഉണ്ട് എന്നറിഞ്ഞു സമ്പത്തുകളുടെ അപഹാരവും സന്തോഷത്തോടെ സഹിച്ചുവല്ലോ.
Malayalam Bible POC-ML 2013
തടങ്കലിലായിരുന്നപ്പോള്‍ നിങ്ങള്‍ വേദന കള്‍ പങ്കിട്ടു. ധനത്തിന്‍െറ അപഹരണം സന്തോഷത്തോടെ നിങ്ങള്‍ സഹിച്ചു. എന്തെന്നാല്‍, കൂടുതല്‍ ഉത്‌കൃഷ്‌ടവും ശാശ്വതവുമായ ധനം നിങ്ങള്‍ക്കുണ്ടെന്നു നിങ്ങള്‍ അറിഞ്ഞിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
തടവിലാക്കപ്പെട്ടവരോട് നിങ്ങൾ സഹതാപം കാണിച്ചു. ശ്രേഷ്ഠതരവും ശാശ്വതവുമായ സമ്പത്ത് നിങ്ങൾക്ക് ഉണ്ടെന്നറിഞ്ഞുകൊണ്ട് നിങ്ങളുടെ സ്വത്തുക്കൾ നിങ്ങളിൽനിന്ന് അപഹരിക്കപ്പെട്ടത് നിങ്ങൾ ആനന്ദത്തോടെ സഹിച്ചു.