Hebrews 10:36 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ദൈവം വാഗ്ദാനം ചെയ്യുന്നത് പ്രാപിക്കുന്നതിനും അവിടുത്തെ തിരുഹിതം നിറവേറ്റുന്നതിനുംവേണ്ടി നിങ്ങള്‍ക്കു നിരന്തരക്ഷമ ആവശ്യമാണ്.
Malayalam (ERV) WBTC Bible
നിങ്ങള്‍ ക്ഷമാശീലരാകണം. ദൈവം നിങ്ങളില്‍ നിന്നാഗ്രഹിച്ച കാര്യങ്ങള്‍ നിങ്ങള്‍ ചെയ്തതിനുശേഷം അവന്‍ വാഗ്ദാനം ചെയ്ത കാര്യങ്ങള്‍ നിങ്ങള്‍ക്കു കിട്ടും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ദൈവേഷ്ടം ചെയ്തു വാഗ്ദത്തം പ്രാപിപ്പാൻ സഹിഷ്ണത നിങ്ങൾക്കു ആവശ്യം.
Malayalam 1992 MBSI
“ഇനി എത്രയും അല്പകാലം കഴിഞ്ഞിട്ടു വരുവാനുള്ളവന്‍ വരും താമസിക്കയുമില്ല;”
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ദൈവേഷ്ടം ചെയ്തു വാഗ്ദത്തം പ്രാപിക്കുവാൻ നിങ്ങൾക്ക് സഹിഷ്ണത ആവശ്യം.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ദൈവേഷ്ടം ചെയ്തു വാഗ്ദത്തം പ്രാപിപ്പാന്‍ സഹിഷ്ണുത നിങ്ങള്‍ക്ക് ആവശ്യം.
Malayalam Bible POC-ML 2013
ദൈവത്തിന്‍െറ ഇഷ്‌ടം നിറവേറ്റി അവിടുത്തെ വാഗ്‌ദാനം പ്രാപിക്കാന്‍ നിങ്ങള്‍ക്കു സഹനശ ക്‌തി ആവശ്യമായിരിക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ദൈവേഷ്ടം നിറവേറ്റി വാഗ്ദാനം പ്രാപിക്കാൻ നിങ്ങൾക്ക് സഹിഷ്ണുതയാണ് ആവശ്യം.