Hebrews 10:7 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അപ്പോള്‍ ഞാന്‍ പറഞ്ഞു: വേദഗ്രന്ഥത്തിന്‍റെ ഏടുകളില്‍ എന്നെക്കുറിച്ച് എഴുതിയിരിക്കുന്നതു പോലെ ദൈവമേ, അവിടുത്തെ ഇഷ്ടം ചെയ്യുവാന്‍ ഇതാ ഞാന്‍ വന്നിരിക്കുന്നു.
Malayalam (ERV) WBTC Bible
അപ്പോള്‍ ഞാന്‍ പറഞ്ഞു, “ഇതാ ഞാന്‍, ദൈവമേ, നീ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ക്കായിട്ടാണ് ഞാന്‍ വന്നിരിക്കുന്നത്. ഇങ്ങനെയാണ് ന്യായപ്രമാണത്തില്‍ എന്നെക്കുറിച്ച് എഴുതപ്പെട്ടിട്ടുള്ളത്.” സങ്കീര്‍ത്തനങ്ങള്‍ 40:6-8
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അപ്പോൾ ഞാൻ പറഞ്ഞു: ഇതാ, ഞാൻ വരുന്നു; പുസ്തകച്ചുരുളിൽ എന്നെക്കുറിച്ചു എഴുതിയിരിക്കുന്നു; ദൈവമേ, നിന്റെ ഇഷ്ടം ചെയ്‌വാൻ ഞാൻ വരുന്നു” എന്നു അവൻ പറയുന്നു.
Malayalam 1992 MBSI
അപ്പോള്‍ ഞാന്‍ പറഞ്ഞുഇതാ, ഞാന്‍ വരുന്നു; പുസ്തകച്ചുരുളില്‍ എന്നെക്കുറിച്ചു എഴുതിയിരിക്കുന്നു; ദൈവമേ, നിന്റെ ഇഷ്ടം ചെയ്‍വാന്‍ ഞാന്‍ വരുന്നു” എന്നു അവന്‍ പറയുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അപ്പോൾ ഞാൻ പറഞ്ഞു: ഇതാ, ഞാൻ വരുന്നു; പുസ്തകച്ചുരുളിൽ എന്നെക്കുറിച്ച് എഴുതിയിരിക്കുന്നു; ദൈവമേ, നിന്റെ ഇഷ്ടം ചെയ്‌വാൻ ഞാൻ വരുന്നു” എന്നു അവൻ പറയുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അപ്പോള്‍ ഞാന്‍ പറഞ്ഞു: ഇതാ, ഞാന്‍ വരുന്നു; പുസ്തകച്ചുരുളില്‍ എന്നെക്കുറിച്ച് എഴുതിയിരിക്കുന്നു; ദൈവമേ, നിന്‍റെ ഇഷ്ടം ചെയ്‍വാന്‍ ഞാന്‍ വരുന്നു” എന്ന് അവന്‍ പറയുന്നു.
Malayalam Bible POC-ML 2013
അപ്പോള്‍, പുസ്‌ത കത്തിന്‍െറ ആരംഭത്തില്‍ എന്നെക്കുറിച്ച്‌ എഴുതിയിരിക്കുന്നതുപോലെ, ഞാന്‍ പറഞ്ഞു: ദൈവമേ, അവിടുത്തെ ഇഷ്‌ടം നിറവേറ്റാന്‍ ഇതാ, ഞാന്‍ വന്നിരിക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അപ്പോൾ ഞാൻ പറഞ്ഞു, ‘ഇതാ ഞാൻ വരുന്നു; തിരുവെഴുത്തിൽ എന്നെക്കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്നു— എന്റെ ദൈവമേ, അങ്ങയുടെ ഇഷ്ടം ചെയ്യാൻ ഞാൻ വരുന്നു’ ” എന്നു പറഞ്ഞു.