Hebrews 11:11 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
വിശ്വാസംമൂലമാണ് വന്ധ്യയായ സാറായ്‍ക്ക് പ്രായം കടന്നിട്ടും ഗര്‍ഭധാരണശക്തി ലഭിച്ചത്. വാഗ്ദാനം ചെയ്ത ദൈവം വിശ്വസ്തനാണെന്ന് അവര്‍ കരുതി.
Malayalam (ERV) WBTC Bible
കുട്ടികളുണ്ടാകാന്‍ പറ്റാത്തവിധം അബ്രാഹാം വയസ്സനായിരുന്നു. സാറാ വന്ധ്യയായിരുന്നു. എന്നാല്‍ അബ്രാഹാമിനു വിശ്വാസം ഉണ്ടായിരുന്നു. അതിനാല്‍ ദൈവം അവരെ കുട്ടികളുള്ളവരാകാന്‍ കഴിവുള്ളവരാക്കി. അവന്‍ വാഗ്ദാനം ചെയ്ത കാര്യങ്ങള്‍ ചെയ്യുന്നതിന് അബ്രാഹാം ദൈവത്തില്‍ ശരണം അര്‍പ്പിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
വിശ്വാസത്താൽ സാറയും വാഗ്ദത്തം ചെയ്തവനെ വിശ്വസ്തൻ എന്നു എണ്ണുകയാൽ പ്രായം കഴിഞ്ഞിട്ടും പുത്രോല്പാദനത്തിന്നു ശക്തി പ്രാപിച്ചു.
Malayalam 1992 MBSI
വിശ്വാസത്താല്‍ സാറയും വാഗ്ദത്തം ചെയ്തവനെ വിശ്വസ്തന്‍ എന്നു എണ്ണുകയാല്‍ പ്രായം കഴിഞ്ഞിട്ടും പുത്രോല്പാദനത്തിന്നു ശക്തി പ്രാപിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
വിശ്വാസത്താൽ അബ്രഹാമും, സാറായും തങ്ങൾക്ക് ഒരു മകനെ നൽകും എന്നു വാഗ്ദത്തം ചെയ്തവനെ വിശ്വസ്തൻ എന്നു എണ്ണുകയാൽ പ്രായം കഴിഞ്ഞിട്ടും പുത്രോല്പാദനത്തിന് ശക്തി പ്രാപിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
വിശ്വാസത്താല്‍ സാറായും വാഗ്ദത്തം ചെയ്തവനെ വിശ്വസ്തന്‍ എന്ന് എണ്ണുകയാല്‍ പ്രായം കഴിഞ്ഞിട്ടും പുത്രോല്പാദനത്തിനു ശക്തി പ്രാപിച്ചു.
Malayalam Bible POC-ML 2013
തന്നോടു വാഗ്‌ദാനം ചെയ്‌തവന്‍ വിശ്വസ്‌തനാണെന്നു വിചാരിച്ചതുകൊണ്ട്‌, പ്രായം കവിഞ്ഞിട്ടും സാറാ വിശ്വാസംമൂലം ഗര്‍ഭധാരണത്തിനുവേണ്ട ശക്‌തിപ്രാപിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
സാറ വന്ധ്യയും വയോധികയും ആയിരുന്നിട്ടും വിശ്വാസത്താൽ, “വാഗ്ദാനംചെയ്ത ദൈവം വിശ്വസ്തൻ” എന്നു കണക്കാക്കിയതുകൊണ്ട്, ഗർഭധാരണത്തിന് ശക്തയായിത്തീർന്നു.