Hebrews 11:12 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അങ്ങനെ കേവലം മൃതപ്രായനായിരുന്നിട്ടും അബ്രഹാം എന്ന ഏക മനുഷ്യനില്‍നിന്ന് ആകാശത്തിലെ നക്ഷത്രങ്ങള്‍പോലെയും കടല്‍ക്കരയിലെ മണല്‍ത്തരികള്‍പോലെയും അസംഖ്യം സന്താനപരമ്പരകളുണ്ടായി.
Malayalam (ERV) WBTC Bible
ഈ മനുഷ്യന്‍ പ്രായാധിക്യത്താല്‍ മൃതപ്രായനായിരുന്നു. എന്നാല്‍ ആ ഒരു മനുഷ്യനില്‍ നിന്നുമാണ് ആകാശത്തിലെ നക്ഷത്രങ്ങള്‍ പോലെ സന്തതികള്‍ ഉണ്ടായത്. കടല്‍ത്തീരത്തെ മണല്‍ത്തരിപോലെ എണ്ണമറ്റവിധം ആളുകള്‍ അവനില്‍ നിന്ന് ഉണ്ടായി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതുകൊണ്ടു ഒരുവന്നു, മൃതപ്രായനായവന്നു തന്നേ, പെരുപ്പത്തിൽ ആകാശത്തിലെ നക്ഷത്രങ്ങൾപോലെയും കടല്പുറത്തെ എണ്ണിക്കൂടാത്ത മണൽപോലെയും സന്തതി ജനിച്ചു.
Malayalam 1992 MBSI
അതുകൊണ്ടു ഒരുവന്നു, മൃതപ്രായനായവന്നു തന്നേ, പെരുപ്പത്തില്‍ ആകാശത്തിലെ നക്ഷത്രങ്ങള്‍ പോലെയും കടല്പുറത്തെ എണ്ണിക്കൂടാത്ത മണല്‍പോലെയും സന്തതി ജനിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അതുകൊണ്ട് മൃതപ്രായനായവനായ ഈ ഒരുവനിൽനിന്ന് തന്നെയാണ്, പെരുപ്പത്തിൽ ആകാശത്തിലെ നക്ഷത്രങ്ങൾപോലെയും കടല്പുറത്തെ എണ്ണിക്കൂടാത്ത മണൽപോലെയും സന്തതികൾ ജനിച്ചത്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അതുകൊണ്ട് ഒരുവന്, മൃതപ്രായനായവനുതന്നെ, പെരുപ്പത്തില്‍ ആകാശത്തിലെ നക്ഷത്രങ്ങള്‍പോലെയും കടല്പുറത്തെ എണ്ണിക്കൂടാത്ത മണല്‍പോലെയും സന്തതി ജനിച്ചു.
Malayalam Bible POC-ML 2013
അതിനാല്‍, ഒരുവനില്‍നിന്ന്‌ - അതും മൃതപ്രായനായ ഒരുവനില്‍നിന്ന്‌ - ആകാശത്തിലെ നക്‌ഷത്രജാലങ്ങള്‍പോലെയും കടലോരത്തെ സംഖ്യാതീതമായ മണല്‍ത്തരികള്‍പോലെയും വളരെപ്പേര്‍ ജനിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അങ്ങനെ ഒരു മനുഷ്യനിൽനിന്ന്, മൃതപ്രായനായവനിൽനിന്നുതന്നെ, ആകാശത്തിലെ നക്ഷത്രങ്ങൾപോലെയും സമുദ്രതീരത്തെ മണൽത്തരിപോലെയും അസംഖ്യം സന്തതികൾ ഉത്ഭവിച്ചു.