Hebrews 11:19 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
മരിച്ചവരെ ഉയിര്‍പ്പിക്കുവാന്‍പോലും ദൈവത്തിനു കഴിയുമെന്ന് അബ്രഹാം വിശ്വസിച്ചു. ഒരര്‍ഥത്തില്‍ മരണത്തില്‍നിന്നെന്നപോലെ ഇസ്ഹാക്കിനെ അബ്രഹാമിനു തിരിച്ചുകിട്ടുകയും ചെയ്തു.
Malayalam (ERV) WBTC Bible
ദൈവത്തിന് മരണത്തില്‍ നിന്നു ജനങ്ങളെ ഉയിര്‍പ്പിക്കാമെന്ന് അബ്രാഹാം വിശ്വസിച്ചു. യഥാര്‍ത്ഥത്തില്‍ യിസ്ഹാക്കിനെ കൊല്ലുന്നതില്‍ നിന്നും ദൈവം അബ്രാഹാമിനെ തടഞ്ഞപ്പോള്‍ അബ്രാഹാമിന് യിസ്ഹാക്കിനെ മരണത്തില്‍ നിന്നും തിരികെ കിട്ടിയതുപോലെയായിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
മരിച്ചവരുടെ ഇടയിൽനിന്നു ഉയിർപ്പിപ്പാൻ ദൈവം ശക്തൻ എന്നു എണ്ണുകയും അവരുടെ ഇടയിൽനിന്നു എഴുന്നേറ്റവനെപ്പോലെ അവനെ തിരികെ പ്രാപിക്കയും ചെയ്തു.
Malayalam 1992 MBSI
മരിച്ചവരുടെ ഇടയില്‍നിന്നു ഉയിര്‍പ്പിപ്പാന്‍ ദൈവം ശക്തന്‍ എന്നു എണ്ണുകയും അവരുടെ ഇടയില്‍നിന്നു എഴുന്നേറ്റവനെപ്പോലെ അവനെ തിരികെ പ്രാപിക്കയും ചെയ്തു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യിസ്ഹാക്കിനെ മരിച്ചവരുടെ ഇടയിൽനിന്ന് ഉയിർപ്പിക്കുവാൻ ദൈവം ശക്തൻ എന്ന് അബ്രഹാം വിശ്വസിക്കുകയും, മരിച്ചവരുടെ ഇടയിൽനിന്ന് എഴുന്നേറ്റവനെപ്പോലെ അവനെ തിരികെ പ്രാപിക്കുകയും ചെയ്തു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
മരിച്ചവരുടെ ഇടയില്‍നിന്ന് ഉയിര്‍പ്പിപ്പാന്‍ ദൈവം ശക്തന്‍ എന്ന് എണ്ണുകയും അവരുടെ ഇടയില്‍നിന്ന് എഴുന്നേറ്റവനെപ്പോലെ അവനെ തിരികെ പ്രാപിക്കയും ചെയ്തു.
Malayalam Bible POC-ML 2013
മരിച്ചവരില്‍നിന്നു മനുഷ്യരെ ഉയിര്‍പ്പിക്കാന്‍പോലും ദൈവത്തിനു കഴിയുമെന്ന് അവന്‍ വിചാരിച്ചു. അതുകൊണ്ട്, ആലങ്കാരികമായിപ്പറഞ്ഞാല്‍ ഇസഹാക്കിനെ അവനു തിരിച്ചുകിട്ടി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
മരിച്ചവരെ ഉയിർപ്പിക്കാൻ ദൈവം ശക്തനെന്ന് അബ്രാഹാം താത്ത്വികമായി ചിന്തിച്ചു. ഒരുപ്രകാരത്തിൽ അവനെ, മരിച്ചവരിൽനിന്ന് ഉത്ഥാനംചെയ്തവനായി തിരികെ ലഭിക്കുകതന്നെയായിരുന്നു.