Hebrews 11:25 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പാപത്തിന്‍റെ ക്ഷണികമായ ഉല്ലാസമല്ല, ദൈവത്തിന്‍റെ ജനത്തോടുകൂടിയുള്ള സഹനമാണ് അദ്ദേഹം തിരഞ്ഞെടുത്തത്.
Malayalam (ERV) WBTC Bible
പാപത്തിന്‍റെ സുഖം ആസ്വദിക്കാന്‍ മോശെ കാംക്ഷിച്ചില്ല. ആ സുഖങ്ങള്‍ വേഗം അവസാനിക്കും. അതിനു പകരം ദൈവജനത്തോടൊപ്പം ക്ലേശങ്ങള്‍ സഹിക്കുന്നതു തിരഞ്ഞെടുത്തു. മോശെ ഇതു ചെയ്തതും വിശ്വാസം കൊണ്ടാണ്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പ്രതിഫലം നോക്കിയതുകൊണ്ടു ഫറവോന്റെ പുത്രിയുടെ മകൻ എന്നു വിളിക്കപ്പെടുന്നതു നിരസിക്കയും
Malayalam 1992 MBSI
പ്രതിഫലം നോക്കിയതുകൊണ്ടു ഫറവോന്റെ പുത്രിയുടെ മകന്‍ എന്നു വിളിക്കപ്പെടുന്നതു നിരസിക്കയും
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പകരം പാപത്തിന്റെ അല്പകാലത്തെ സന്തോഷത്തേക്കാളും ദൈവജനത്തോട് കൂടെ കഷ്ടമനുഭവിക്കുന്നത് നല്ലതെന്ന് കണ്ട് അത് തിരഞ്ഞെടുക്കുകയും ചെയ്തു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പ്രതിഫലം നോക്കിയതുകൊണ്ടു ഫറവോന്‍റെ പുത്രിയുടെ മകന്‍ എന്ന് വിളിക്കപ്പെടുന്നത് നിരസിക്കയും
Malayalam Bible POC-ML 2013
പാപത്തിന്‍െറ നൈമിഷികസുഖങ്ങള്‍ ആസ്വദിക്കുന്നതിനെക്കാള്‍ ദൈവജനത്തിന്‍െറ കഷ്‌ടപ്പാടുകളില്‍ പങ്കുചേരുന്നതിനാണ്‌ അവന്‍ ഇഷ്‌ടപ്പെട്ടത്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അദ്ദേഹം പാപത്തിന്റെ ക്ഷണനേരത്തേക്കുള്ള ആസ്വാദനത്തെക്കാൾ, ദൈവജനം സഹിക്കുന്ന കഷ്ടതയിൽ പങ്കുചേരുന്നത് തെരഞ്ഞെടുത്തു;