Hebrews 11:29 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
വിശ്വാസത്താലാണ് ഇസ്രായേല്‍ജനം വരണ്ട ഭൂമിയിലൂടെയെന്നവണ്ണം ചെങ്കടല്‍ കടന്നത്. ഈജിപ്തുകാര്‍ കടക്കാന്‍ ശ്രമിച്ചപ്പോഴാകട്ടെ, കടല്‍ അവരെ വിഴുങ്ങിക്കളഞ്ഞു.
Malayalam (ERV) WBTC Bible
മോശെ നയിച്ച എല്ലാ ജനങ്ങളും ഒരു വരണ്ട ഭൂമിയിലൂടെയെന്ന പോലെ ചെങ്കടലിലൂടെ നടന്നു കയറി. അവര്‍ക്കു വിശ്വാസം ഉണ്ടായിരുന്നതുകൊണ്ടാണ് ഇതിനു കഴിവുണ്ടായത്. മിസ്രയീമ്യരും ചെങ്കടല്‍ കടക്കുവാന്‍ ശ്രമിച്ചെങ്കിലും അവര്‍ മുങ്ങിപ്പോയി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
വിശ്വാസത്താൽ അവർ കരയിൽ എന്നപോലെ ചെങ്കടലിൽ കൂടി കടന്നു; അതു മിസ്രയീമ്യർ ചെയ്‌വാൻ നോക്കീട്ടു മുങ്ങിപ്പോയി.
Malayalam 1992 MBSI
വിശ്വാസത്താല്‍ അവര്‍ കരയില്‍ എന്നപോലെ ചെങ്കടലില്‍ കൂടി കടന്നു; അതു മിസ്രയീമ്യര്‍ ചെയ്‍വാന്‍ നോക്കീട്ടു മുങ്ങിപ്പോയി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
വിശ്വാസത്താൽ അവർ ഉണങ്ങിയ നിലത്തു കൂടെ എന്നപോലെ ചെങ്കടലിൽ കൂടി കടന്നു; അത് മിസ്രയീമ്യർ ചെയ്‌വാൻ നോക്കിയപ്പോൾ ചെങ്കടൽ അവരെ വിഴുങ്ങികളഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
വിശ്വാസത്താല്‍ അവര്‍ കരയില്‍ എന്നപോലെ ചെങ്കടലില്‍കൂടി കടന്നു; അത് മിസ്രയീമ്യര്‍ ചെയ്‍വാന്‍ നോക്കിയിട്ടു മുങ്ങിപ്പോയി.
Malayalam Bible POC-ML 2013
വിശ്വാസത്താല്‍ അവര്‍ വരണ്ട ഭൂമിയിലൂടെ എന്നവിധം ചെങ്കടല്‍ കടന്നു. എന്നാല്‍, ഈജിപ്‌തുകാര്‍ അപ്രകാരം ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ കടല്‍ അവരെ വിഴുങ്ങിക്കളഞ്ഞു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇസ്രായേല്യർ വിശ്വാസത്താൽ, ഉണങ്ങിയ നിലത്തെന്നപോലെ ചെങ്കടൽ കടന്നു; എന്നാൽ അതിന് ഈജിപ്റ്റുകാർ പരിശ്രമിച്ചപ്പോൾ അവരെല്ലാം മുങ്ങിമരിച്ചു.