Hebrews 11:31 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
വിശ്വാസത്താല്‍ റാഹാബ് എന്ന വേശ്യ ചാരന്മാരെ സൗഹൃദപൂര്‍വം സ്വീകരിച്ചതിനാല്‍ ദൈവത്തെ അനുസരിക്കാത്തവരോടൊപ്പം അവള്‍ നശിച്ചില്ല.
Malayalam (ERV) WBTC Bible
വേശ്യയായ രാഹാബ് യിസ്രായേല്‍ ചാരന്മാരെ സ്വാഗതം ചെയ്യുകയും അവരെ സഹായിക്കുകയും ചെയ്തു. അവളുടെ വിശ്വാസം നിമിത്തം അനുസരിക്കാന്‍ വിസ്സമ്മതിച്ചവരെപ്പോലെ അവള്‍ കൊല്ലപ്പെട്ടില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
വിശ്വാസത്താൽ റാഹാബ് എന്ന വേശ്യ ഒറ്റുകാരെ സമാധാനത്തോടെ കൈക്കൊണ്ടു അവിശ്വാസികളോടുകൂടെ നശിക്കാതിരുന്നു.
Malayalam 1992 MBSI
വിശ്വാസത്താല്‍ റാഹാബ് എന്ന വേശ്യ ഒറ്റുകാരെ സമാധാനത്തോടെ കൈക്കൊണ്ടു അവിശ്വാസികളോടുകൂടെ നശിക്കാതിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
വിശ്വാസത്താൽ രാഹാബ് എന്ന വേശ്യ ഒറ്റുകാരെ സമാധാനത്തോടെ കൈക്കൊണ്ടതിനാൽ അനുസരണം കെട്ടവരോടു കൂടെ നശിക്കാതിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
വിശ്വാസത്താല്‍ രാഹാബ് എന്ന വേശ്യ ഒറ്റുകാരെ സമാധാനത്തോടെ കൈക്കൊണ്ട് അവിശ്വാസികളോടുകൂടെ നശിക്കാതിരുന്നു.
Malayalam Bible POC-ML 2013
വേശ്യയായ റാഹാബ്‌ വിശ്വാസം നിമിത്തം ചാരന്‍മാരെ സമാധാനത്തില്‍ സ്വീകരിച്ചതുകൊണ്ട്‌ അവള്‍ അവിശ്വാസികളോടൊപ്പം നശിച്ചില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
രാഹാബ് എന്ന ഗണിക വിശ്വാസത്താൽ ചാരന്മാരെ സമാധാനത്തോടെ സ്വാഗതം ചെയ്തതുകൊണ്ട് വിശ്വസിക്കാതിരുന്ന മറ്റുള്ളവരോടൊപ്പം നശിക്കാതിരുന്നു.