Hebrews 11:32 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇതില്‍ കൂടുതല്‍ ഇനി ഞാന്‍ എന്താണു പറയേണ്ടത്? ഗിദെയോന്‍, ബാരാക്ക്, ശിംശോന്‍, യിപ്താഹ്, ദാവീദ് മുതലായവരെയും, ശമൂവേല്‍ തുടങ്ങിയ പ്രവാചകന്മാരെയും സംബന്ധിച്ചു വിവരിക്കുവാന്‍ സമയംപോരാ.
Malayalam (ERV) WBTC Bible
ഞാനിനിയും കൂടുതല്‍ ഉദാഹരണങ്ങള്‍ തരേണ്ടതുണ്ടോ? ഗിദ്യോന്‍, ബാരാക്ക്. ശിംശോന്‍, യിപ്താഹ്, ദാവീദ്, ശമുവേല്‍ പ്രവാചകന്‍ തുടങ്ങിയവരെപ്പറ്റി എല്ലാം പറയാന്‍ എനിക്കു മതിയായ സമയമില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഇനി എന്തുപറയേണ്ടു? ഗിദ്യോൻ, ബാരാക്ക്, ശിംശോൻ, യിപ്താഹ്, ദാവീദ് എന്നവരെയും ശമൂവേൽ മുതലായ പ്രവാചകന്മാരെയും കുറിച്ചു വിവരിപ്പാൻ സമയം പോരാ.
Malayalam 1992 MBSI
ഇനി എന്തുപറയേണ്ടു? ഗിദ്യോന്‍, ബാരാക്ക്, ശിംശോന്‍, യിപ്താഹ്, ദാവീദ് എന്നവരെയും ശമൂവേല്‍ മുതലായ പ്രവാചകന്മാരെയും കുറിച്ചു വിവരിപ്പാന്‍ സമയം പോരാ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഇനി ഞാൻ എന്ത് പറയേണ്ടു? ഗിദ്യോൻ, ബാരാക്ക്, ശിംശോൻ, യിപ്താഹ്, ദാവീദ് എന്നവരെയും ശമൂവേൽ മുതലായ പ്രവാചകന്മാരെയും കുറിച്ച് വിവരിപ്പാൻ സമയം പോരാ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഇനി എന്തു പറയേണ്ടൂ? ഗിദ്യോന്‍, ബാരാക്, ശിംശോന്‍, യിഫ്താഹ്, ദാവീദ് എന്നവരെയും ശമൂവേല്‍ മുതലായ പ്രവാചകന്മാരെയും കുറിച്ചു വിവരിപ്പാന്‍ സമയം പോരാ.
Malayalam Bible POC-ML 2013
കൂടുതലായി എന്താണു ഞാന്‍ പറയേണ്ടത്‌? ഗിദയോന്‍, ബാറക്‌, സാംസണ്‍, ജഫ്‌താ, ദാവീദ്‌, സാമുവല്‍ ഇവരെക്കുറിച്ചും പ്രവാചകന്‍മാരെക്കുറിച്ചും പ്രതിപാദിക്കാന്‍ സമയംപോരാ.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇതിലുപരിയായി എന്താണ് എഴുതേണ്ടത്? ഗിദെയോൻ, ബാരാക്ക്, ശിംശോൻ, യിപ്താഹ്, ദാവീദ്, ശമുവേൽ എന്നിവരെക്കുറിച്ചും പ്രവാചകന്മാരെക്കുറിച്ചും ഇപ്പോൾ പരാമർശിക്കാൻ നിവൃത്തിയില്ല.