Hebrews 11:34 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ജ്വലിക്കുന്ന അഗ്നി കെടുത്തി; വാളിന്‍റെ വായ്ത്തലയില്‍നിന്നു തെറ്റിയൊഴിഞ്ഞു; ബലഹീനതയില്‍നിന്നു ശക്തി ആര്‍ജിച്ചു; യുദ്ധത്തില്‍ വീരന്മാരായിത്തീര്‍ന്നു; വിദേശസൈന്യങ്ങളെ തുരത്തിക്കളഞ്ഞു;
Malayalam (ERV) WBTC Bible
ചിലര്‍ വന്‍ തീ അണയ്ക്കുകയും മറ്റു ചിലര്‍ വാളാല്‍ കൊല്ലപ്പെടുന്നതില്‍ നിന്നും രക്ഷപെടുകയും ചെയ്തു. അവര്‍ അതൊക്കെ ചെയ്തത് വിശ്വാസം മൂലമാണ്. ബലഹീനര്‍ അവരുടെ വിശ്വാസംമൂലം ശക്തരാക്കപ്പെട്ടു. അവര്‍ യുദ്ധത്തില്‍ ശക്തരാകുകയും മറ്റു സൈന്യങ്ങളെ നശിപ്പിക്കുകയും ചെയ്തു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
തീയുടെ ബലം കെടുത്തു, വാളിന്റെ വായ്ക്കു തെറ്റി, ബലഹീനതയിൽ ശക്തി പ്രാപിച്ചു, യുദ്ധത്തിൽ വീരന്മാരായ്തീർന്നു, അന്യന്മാരുടെ സൈന്യങ്ങളെ ഓടിച്ചു.
Malayalam 1992 MBSI
തീയുടെ ബലം കെടുത്തു, വാളിന്റെ വായക്കു തെറ്റി, ബലഹീനതയില്‍ ശക്തി പ്രാപിച്ചു, യുദ്ധത്തില്‍ വീരന്മാരായിതീര്‍ന്നു, അന്യന്മാരുടെ സൈന്യങ്ങളെ ഔടിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
തീയുടെ ബലം കെടുത്തി, വാൾമുനയിൽ നിന്നും രക്ഷപ്രാപിച്ചു, രോഗത്തിൽ സൗഖ്യം പ്രാപിച്ചു, യുദ്ധത്തിൽ വീരന്മാരായ്തീർന്നു, അന്യന്മാരുടെ സൈന്യങ്ങളെ ഓടിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
തീയുടെ ബലം കെടുത്തു, വാളിന്റെ വായ്ക്കു തെറ്റി, ബലഹീനതയില്‍ ശക്തി പ്രാപിച്ചു, യുദ്ധത്തില്‍ വീരന്മാരായിത്തീര്‍ന്നു, അന്യന്മാരുടെ സൈന്യങ്ങളെ ഓടിച്ചു.
Malayalam Bible POC-ML 2013
അഗ്‌നിയുടെ ശക്‌തി കെ ടുത്തി; വാളിന്‍െറ വായ്‌ത്തലയില്‍നിന്നു രക്‌ഷപെട്ടു; ബലഹീനതയില്‍നിന്നു ശക്‌തിയാര്‍ജിച്ചു;യുദ്‌ധത്തില്‍ ശക്‌തന്‍മാരായി; വിദേശസേനകളെ കീഴ്‌പ്പെടുത്തി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അഗ്നിജ്വാലകളുടെ തീക്ഷ്ണത ശമിപ്പിച്ചു, വാളിന്റെ വായ്ത്തലയിൽനിന്ന് രക്ഷപ്പെട്ടു, ബലഹീനതയിൽനിന്ന് ശക്തിയാർജിച്ചു, അവർ വീരസേനാനികളായി ശത്രുസൈന്യത്തെ തുരത്തിയോടിച്ചു.