Hebrews 11:4 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
വിശ്വാസത്താല്‍ ഹാബേല്‍ ദൈവത്തിന് അര്‍പ്പിച്ച യാഗം കയീന്‍റെ യാഗത്തെക്കാള്‍ ശ്രേഷ്ഠമായിരുന്നു. ദൈവം ഹാബേലിന്‍റെ വഴിപാടുകള്‍ സ്വീകരിച്ചു. അങ്ങനെ വിശ്വാസത്തിലൂടെ നീതിമാന്‍ എന്ന അംഗീകാരം അയാള്‍ ദൈവത്തില്‍നിന്നു നേടി. ഹാബേല്‍ മരിച്ചെങ്കിലും, തന്‍റെ വിശ്വാസം മുഖേന അയാള്‍ ഇപ്പോഴും സംസാരിക്കുന്നു.
Malayalam (ERV) WBTC Bible
കയീനും ഹാബേലും ദൈവത്തിനു യാഗമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഹാബേലിനു ദൈവത്തില്‍ വിശ്വാസം ഉണ്ടായിരുന്നതുകൊണ്ട് കൂടുതല്‍ മെച്ചപ്പെട്ട യാഗം അവന്‍ ദൈവത്തിനര്‍പ്പിച്ചു. ഹാബേലിന്‍റെ നിവേദ്യത്തില്‍ താന്‍ പ്രീതനായെന്ന് ദൈവം പറഞ്ഞു, അവനു വിശ്വാസം ഉണ്ടായിരുന്നതിനാല്‍ ദൈവം ഹാബേലിനെ നല്ലവനെന്നു വിളിച്ചു. ഹാബേല്‍ മരിച്ചുവെന്നാലും അവന്‍റെ വിശ്വാസത്തിലൂടെ അവന്‍ ഇപ്പോഴും സംസാരിക്കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
വിശ്വാസത്താൽ ഹാബേൽ ദൈവത്തിന്നു കയീന്റേതിലും ഉത്തമമായ യാഗം കഴിച്ചു; അതിനാൽ അവന്നു നീതിമാൻ എന്ന സാക്ഷ്യം ലഭിച്ചു; ദൈവം അവന്റെ വഴിപാടിന്നു സാക്ഷ്യം കല്പിച്ചു. മരിച്ചശേഷവും അവൻ വിശ്വാസത്താൽ സംസാരിച്ചുകൊണ്ടിരിക്കുന്നു.
Malayalam 1992 MBSI
വിശ്വാസത്താല്‍ ഹാബേല്‍ ദൈവത്തിന്നു കയീന്റേതിലും ഉത്തമമായ യാഗം കഴിച്ചു; അതിനാല്‍ അവന്നു നീതിമാന്‍ എന്ന സാക്ഷ്യം ലഭിച്ചു; ദൈവം അവന്റെ വഴിപാടിന്നു സാക്ഷ്യം കല്പിച്ചു. മരിച്ചശേഷവും അവന്‍ വിശ്വാസത്താല്‍ സംസാരിച്ചുകൊണ്ടിരിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
വിശ്വാസത്താൽ ഹാബെൽ ദൈവത്തിന് കയീന്റേതിലും ഉത്തമമായ യാഗം കഴിച്ച്; അതിനാൽ അവന് നീതിമാൻ എന്ന സാക്ഷ്യം ലഭിച്ചു. ദൈവം അവന്റെ വഴിപാടിന് സാക്ഷ്യം കല്പിച്ചു. മരിച്ചശേഷവും അവൻ വിശ്വാസത്താൽ സംസാരിച്ചുകൊണ്ടിരിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
വിശ്വാസത്താല്‍ ഹാബെല്‍ ദൈവത്തിനു കയീന്‍റേതിലും ഉത്തമമായ യാഗം കഴിച്ചു; അതിനാല്‍ അവനു നീതിമാന്‍ എന്ന സാക്ഷ്യം ലഭിച്ചു; ദൈവം അവന്‍റെ വഴിപാടിനു സാക്ഷ്യം കല്പിച്ചു. മരിച്ചശേഷവും അവന്‍ വിശ്വാസത്താല്‍ സംസാരിച്ചുകൊണ്ടിരിക്കുന്നു.
Malayalam Bible POC-ML 2013
വിശ്വാസം മൂലം ആബേല്‍ കായേന്‍േറതിനെക്കാള്‍ ശ്രഷ്‌ഠമായ ബലി ദൈവത്തിനു സമര്‍പ്പിച്ചു. അതിനാല്‍, അവന്‍ നീതിമാനായി അംഗീകരിക്കപ്പെട്ടു. അവന്‍ സമര്‍പ്പി ച്ചകാഴ്‌ചകളെക്കുറിച്ചു ദൈവം തന്നെ സാക്‌ഷ്യം നല്‍കി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഹാബേൽ ദൈവത്തിനു കയീന്റേതിലും വിശിഷ്ടമായ ഒരു യാഗം, വിശ്വാസത്താൽ അർപ്പിച്ചു. അതിനാൽ അദ്ദേഹത്തിന് നീതിനിഷ്ഠൻ എന്നു സാക്ഷ്യം ലഭിച്ചു. ദൈവം അദ്ദേഹത്തിന്റെ വഴിപാട് അംഗീകരിച്ചു. അദ്ദേഹം മരിച്ചെങ്കിലും വിശ്വാസത്താൽ ഇപ്പോഴും സംസാരിച്ചുകൊണ്ടിരിക്കുന്നു.