Hebrews 11:40 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നമ്മോടുകൂടിയല്ലാതെ അവര്‍ പൂര്‍ണരാകാതിരിക്കുവാന്‍ കൂടുതല്‍ ശ്രേഷ്ഠമായതിനെ ദൈവം നമുക്കെല്ലാവര്‍ക്കും വേണ്ടി മുന്‍കൂട്ടി കരുതിയിരുന്നു.
Malayalam (ERV) WBTC Bible
ദൈവം കൂടുതല്‍ മെച്ചമായ കാര്യങ്ങള്‍ നമുക്കു തരുവാനായി പദ്ധതിയിട്ടു. അപ്പോള്‍ അവരും പൂര്‍ണ്ണരാക്കപ്പെടും. പക്ഷേ നമ്മോടൊപ്പം എന്നു മാത്രം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ നമ്മെ കൂടാതെ രക്ഷാപൂർത്തി പ്രാപിക്കാതിരിക്കേണ്ടതിന്നു ദൈവം നമുക്കു വേണ്ടി ഏറ്റവും നല്ലതൊന്നു മുൻകരുതിയിരുന്നു.
Malayalam 1992 MBSI
അവര്‍ നമ്മെ കൂടാതെ രക്ഷാപൂര്‍ത്തി പ്രാപിക്കാതിരിക്കേണ്ടതിന്നു ദൈവം നമുക്കു വേണ്ടി ഏറ്റവും നല്ലതൊന്നു മുന്‍ കരുതിയിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവർ നമ്മെ കൂടാതെ രക്ഷാപൂർത്തി പ്രാപിക്കാതിരിക്കേണ്ടതിന് ദൈവം നമുക്കു വേണ്ടി ഏറ്റവും നല്ലതൊന്നു മുൻകരുതിയിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവര്‍ നമ്മെ കൂടാതെ രക്ഷാപൂര്‍ത്തി പ്രാപിക്കാതിരിക്കേണ്ടതിനു ദൈവം നമുക്കുവേണ്ടി ഏറ്റവും നല്ലതൊന്നു മുന്‍കരുതിയിരുന്നു.
Malayalam Bible POC-ML 2013
കാരണം, നമ്മെക്കൂടാതെ അവര്‍ പരിപൂര്‍ണരാക്കപ്പെടരുത്‌ എന്നു കണ്ട്‌ ദൈവം നമുക്കായി കുറെക്കൂടെ ശ്രഷ്‌ഠമായവ നേരത്തെ കണ്ടുവച്ചിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നമ്മോടുചേർന്ന് അവരും പൂർണത പ്രാപിക്കാനായി ദൈവം നമുക്കുവേണ്ടി ഏറ്റവും ശ്രേഷ്ഠമായതു കരുതിയിരുന്നു.