Hebrews 11:9 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
വിശ്വാസത്താല്‍ വാഗ്ദത്തദേശത്ത് ഒരു പരദേശിയെപ്പോലെ അദ്ദേഹം ജീവിച്ചു. അതേ വാഗ്ദാനത്തിന്‍റെ കൂട്ടവകാശികളായിരുന്ന ഇസ്ഹാക്കിനോടും യാക്കോബിനോടുമൊത്ത് അബ്രഹാമും കൂടാരങ്ങളിലാണു പാര്‍ത്തത്.
Malayalam (ERV) WBTC Bible
ദൈവം അവനു വാഗ്ദാനം ചെയ്ത രാജ്യത്ത് അബ്രാഹാം താമസിച്ചു. അബ്രാഹാം ഒരു സന്ദര്‍ശകനെപ്പോലെ അവിടെ താമസിച്ചു. അബ്രാഹാമിനു വിശ്വാസം ഉള്ളതുകൊണ്ടാണ് ഇത് ചെയ്തത്. യിസ്ഹാക്കിനോടും യാക്കോബിനോടുംകൂടെ അബ്രാഹാം കൂടാരങ്ങളില്‍ താമസിച്ചു. യിസ്ഹാക്കിനും യാക്കോബിനും ദൈവത്തില്‍നിന്നു അതേ വാഗ്ദാനം ലഭിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
വിശ്വാസത്താൽ അവൻ വാഗ്ദത്തദേശത്തു ഒരു അന്യദേശത്തു എന്നപോലെ ചെന്നു വാഗ്ദത്തത്തിന്നു കൂട്ടവകാശികളായ യിസ്ഹാക്കിനോടും യാക്കോബിനോടുംകൂടെ കൂടാരങ്ങളിൽ പാർത്തുകൊണ്ടു
Malayalam 1992 MBSI
വിശ്വാസത്താല്‍ അവന്‍ വാഗ്ദത്തദേശത്തു ഒരു അന്യദേശത്തു എന്നപോലെ ചെന്നു വാഗ്ദത്തത്തിന്നു കൂട്ടവകാശികളായ യിസ്ഹാക്കിനോടും യാക്കോബിനോടുംകൂടെ കൂടാരങ്ങളില്‍ പാര്‍ത്തുകൊണ്ടു
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
വിശ്വാസത്താൽ അവൻ വാഗ്ദത്തദേശത്ത് ഒരു പരദേശി എന്നപോലെ ചെന്ന് വാഗ്ദത്തത്തിന് കൂട്ടവകാശികളായ യിസ്ഹാക്കിനോടും യാക്കോബിനോടുംകൂടെ കൂടാരങ്ങളിൽ പാർത്തു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
വിശ്വാസത്താല്‍ അവന്‍ വാഗ്ദത്തദേശത്ത് ഒരു അന്യദേശത്ത് എന്നപോലെ ചെന്ന് വാഗ്ദത്തത്തിനു കൂട്ടവകാശികളായ യിസ്ഹാക്കിനോടും യാക്കോബിനോടുംകൂടെ കൂടാരങ്ങളില്‍ പാര്‍ത്തുകൊണ്ട്
Malayalam Bible POC-ML 2013
വിശ്വാസത്തോടെ അവന്‍ വാഗ്‌ദത്തഭൂമിയില്‍ വിദേശിയെപ്പോലെ കഴിഞ്ഞു. അതേ വാഗ്‌ദാനത്തിന്‍െറ അവകാശികളായ ഇസഹാക്കിനോടും യാക്കോബിനോടുമൊത്ത്‌ അവന്‍ കൂടാരങ്ങളില്‍ താമസിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അദ്ദേഹം വാഗ്ദാനദേശത്ത് വിശ്വാസത്താൽ ഒരു പ്രവാസിയെപ്പോലെ ജീവിച്ചു. ഇതേ വാഗ്ദാനത്തിന് അവകാശികളായ യിസ്ഹാക്കും യാക്കോബും അതുപോലെതന്നെ കൂടാരങ്ങളിൽ താമസിച്ചു.