Hebrews 12:10 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ലൗകികപിതാക്കന്മാര്‍ അല്പകാലത്തേക്കു മാത്രം അവര്‍ക്കു യുക്തമെന്നു തോന്നിയ വിധത്തില്‍ ശിക്ഷണം നടത്തുന്നു. എന്നാല്‍ തന്‍റെ വിശുദ്ധിയില്‍ പങ്കാളികളാകുവാന്‍വേണ്ടി നമ്മുടെ നന്മയ്‍ക്കായി ദൈവം നമുക്കു ശിക്ഷണം നല്‌കുന്നു.
Malayalam (ERV) WBTC Bible
ഭൂമിയിലുള്ള നമ്മുടെ പിതാക്കന്മാര്‍ അല്പകാലത്തേക്കാണു നമ്മെ ശിക്ഷിച്ചത്. അവര്‍ ഏറ്റവും നല്ലതെന്നു കരുതിയ വിധമാണ് ശിക്ഷ നടപ്പാക്കിയത്. നമ്മുടെ നന്മയ്ക്കായി ദൈവം നമ്മെ ശിക്ഷിക്കുന്നു. ദൈവം വിശുദ്ധനായിരിക്കുന്നതുപോലെ നമ്മളും വിശുദ്ധര്‍ ആകുന്നതിനുവേണ്ടിയാണ് അവന്‍ നമ്മെ ശിക്ഷിക്കുന്നത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ ശിക്ഷിച്ചതു കുറെക്കാലവും തങ്ങൾക്കു ബോധിച്ചപ്രകാരവുമത്രേ; അവനോ, നാം അവന്റെ വിശുദ്ധി പ്രാപിക്കേണ്ടതിന്നു നമ്മുടെ ഗുണത്തിന്നായി തന്നേ ശിക്ഷിക്കുന്നതു.
Malayalam 1992 MBSI
അവര്‍ ശിക്ഷിച്ചതു കുറെക്കാലവും തങ്ങള്‍ക്കു ബോധിച്ചപ്രകാരവുമത്രേ; അവനോ, നാം അവന്റെ വിശുദ്ധി പ്രാപിക്കേണ്ടതിന്നു നമ്മുടെ ഗുണത്തിന്നായി തന്നേ ശിക്ഷിക്കുന്നതു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നിശ്ചയമായും നമ്മുടെ പിതാക്കന്മാർ ശിക്ഷിച്ചത് തൽക്കാലത്തേക്കും തങ്ങൾക്കു ബോധിച്ച പ്രകാരവുമത്രേ; എന്നാൽ ദൈവമോ, നാം അവന്റെ വിശുദ്ധി പ്രാപിക്കേണ്ടതിന് നമ്മുടെ ഗുണത്തിനായി തന്നേ ശിക്ഷിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവര്‍ ശിക്ഷിച്ചത് കുറെക്കാലവും തങ്ങള്‍ക്കു ബോധിച്ചപ്രകാരവുമത്രേ; അവനോ, നാം അവന്‍റെ വിശുദ്ധി പ്രാപിക്കേണ്ടതിനു നമ്മുടെ ഗുണത്തിനായി തന്നെ ശിക്ഷിക്കുന്നത്.
Malayalam Bible POC-ML 2013
ഭൗമിക പിതാക്കന്‍മാര്‍ തങ്ങളുടെ ഇഷ്‌ടമനുസരിച്ചു കുറച്ചുസമയം നമ്മെപരിശീലിപ്പിച്ചു. എന്നാല്‍, ദൈവം നമ്മെപരിശീലിപ്പിക്കുന്നതു നമ്മുടെ നന്‍മയ്‌ക്കും തന്‍െറ പരിശുദ്‌ധിയില്‍ നാം പങ്കുകാരാകുന്നതിനും വേണ്ടിയാണ്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവർ തങ്ങൾക്ക് ഉത്തമമെന്നു തോന്നിയ വിധത്തിൽ ആയിരുന്നു നമ്മെ അൽപ്പകാലത്തേക്ക് ശിക്ഷയ്ക്കു വിധേയരാക്കിയത്; ദൈവമോ, നമ്മുടെ പ്രയോജനത്തിനായി—നാം അവിടത്തെ വിശുദ്ധിയിൽ പങ്കാളികൾ ആകേണ്ടതിന്—നമുക്ക് ബാലശിക്ഷ നൽകുന്നു.