Hebrews 12:11 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഏതു ശിക്ഷയും തത്സമയം സന്തോഷപ്രദമായിരിക്കുകയില്ല; അതു വേദനാജനകമായിരിക്കും; എന്നാല്‍ ശിക്ഷണത്തിനു വിധേയരാകുന്നവര്‍ക്ക് ദൈവത്തോടുള്ള അനുരഞ്ജനത്തില്‍ നിന്നുളവാകുന്ന സമാധാനം കാലാന്തരത്തില്‍ ലഭിക്കും.
Malayalam (ERV) WBTC Bible
ശിക്ഷണം നമുക്കു ലഭിക്കുന്പോള്‍ നാം അതാസ്വദിക്കയില്ല. ശിക്ഷിതരാകുക എന്നതു വേദനാജനകമാണ്. എന്നാല്‍ ശിക്ഷയില്‍ നിന്നു നാം പാഠമുള്‍ക്കൊളളുന്പോള്‍ നമുക്കു സമാധാനം ഉണ്ടാകും. നാം നന്നായി ജീവിക്കാന്‍ തുടങ്ങി എന്നുള്ളതാണ് അതിന്‍റെ കാരണം. ജീവിതരീതിയെക്കുറിച്ചു ശ്രദ്ധാലുക്കളാകുക
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഏതു ശിക്ഷയും തൽക്കാലം സന്തോഷകരമല്ല ദുഃഖകരമത്രേ എന്നു തോന്നും; പിന്നത്തേതിലോ അതിനാൽ അഭ്യാസം വന്നവർക്കു നീതി എന്ന സമാധാന ഫലം ലഭിക്കും.
Malayalam 1992 MBSI
ഏതു ശിക്ഷയും തല്‍ക്കാലം സന്തോഷകരമല്ല ദുഃഖകരമത്രേ എന്നു തോന്നും; പിന്നത്തേതിലോ അതിനാല്‍ അഭ്യാസം വന്നവര്‍ക്കും നീതി എന്ന സമാധാന ഫലം ലഭിക്കും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഏത് ശിക്ഷയും തൽക്കാലം സന്തോഷകരമല്ല ദുഃഖകരമത്രേ; പിന്നത്തേതിലോ അതിനാൽ ശിക്ഷണം ലഭിച്ചവർക്ക് നീതി എന്ന സമാധാനഫലം ലഭിക്കും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഏതു ശിക്ഷയും തല്‍ക്കാലം സന്തോഷകരമല്ല ദുഃഖകരമത്രേ എന്നു തോന്നും; പിന്നത്തേതിലോ അതിനാല്‍ അഭ്യാസം വന്നവര്‍ക്ക് നീതി എന്ന സമാധാനഫലം ലഭിക്കും.
Malayalam Bible POC-ML 2013
എല്ലാ ശിക്‌ഷണവും സന്തോഷപ്രദമെന്നതിനെക്കാള്‍ വേദനാജനകമായി തത്‌കാലത്തേക്കു തോന്നുന്നു. എന്നാല്‍, അതില്‍ പരിശീലിപ്പിക്കപ്പെട്ടവര്‍ക്കു കാലാന്തരത്തില്‍ നീതിയുടെ സമാധാനപൂര്‍വകമായ ഫലം ലഭിക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഏതുതരം ശിക്ഷയും തൽക്കാലത്തേക്ക് ആനന്ദകരമല്ല, ദുഃഖകരമാണെന്ന് തോന്നും. ഇതിലൂടെ പരിശീലനം സിദ്ധിക്കുന്നവർക്ക് നീതിപൂർവമായ ഒരു സമാധാനഫലം പിന്നീടു ലഭിക്കും.